Home News ട്വിറ്റർ CEO സ്ഥാനം: രാജിപ്രഖ്യാപിച്ച് ഇലോൺ മസ്‌ക്

ട്വിറ്റർ CEO സ്ഥാനം: രാജിപ്രഖ്യാപിച്ച് ഇലോൺ മസ്‌ക്

24
0

ട്വിറ്റർ CEO സ്ഥാനം രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്. ഇന്നു പുലർച്ചെ ട്വിറ്ററിലൂടെയാണ് മസ്ക് ഇക്കാര്യം വ്യക്തമാക്കിയത്. ട്വിറ്റർ CEO സ്ഥാനം ഒഴിയുമെന്ന് ഇലോൺ മസ്ക് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് എലോൺ മസ്ക് രാജി പ്രഖ്യാപിച്ചത്. ആ ജോലി ഏറ്റെടുക്കാൻ മാത്രം വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാൽ ഉടൻ സിഇഒ സ്ഥാനം രാജിവയ്ക്കുമെന്നും അതിന് ശേഷം സോഫ്റ്റ്‌വെയർ, സെർവർ ടീമുകളെ നയിക്കുമെന്നും മസ്ക് ട്വീറ്റ് ചെയ്തു. ട്വിറ്റർ സിഇഒ സ്ഥാനത്തു തുടരണമെന്ന് തനിക്ക് വലിയ ആഗ്രഹമൊന്നുമില്ലെന്നും സ്ഥാനത്തു തുടരണോ എന്ന കാര്യം ട്വിറ്ററിൽ വോട്ടിനിട്ടു തീരുമാനിക്കുമെന്നും ഇലോൺ‌ മസ്ക് പ്രഖ്യാപിച്ചിരുന്നു. ഈ വോട്ടെടുപ്പിൽ 57 % പേര് മാസ്ക് സ്ഥാനം ഒഴിയണം എന്നാണ് ആവശ്യപ്പെട്ടത്. ഫലം എന്തുതന്നെയായാലും അത് അംഗീകരിക്കുമെന്നും മസ്‌ക് പറഞ്ഞിരുന്നു. ‘ട്വിറ്റര്‍ സജീവമായി നിലനിര്‍ത്താന്‍ കഴിയുന്ന ഒരാളെ കണ്ടെത്തുക എളുപ്പമല്ല, ആര്‍ക്കും ഈ ജോലി വേണ്ട’ എന്നാണ് അഭിപ്രായ വോട്ടെടുപ്പിന് പിന്നാലെ മസ്‌ക് കുറിച്ചത്. ഇതിന് പിന്നാലെയാണ് CEO സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് അദ്ദേഹം രംഗത്തെത്തിയത്.

Previous articleസപ്ലൈകോയുടെ ക്രിസ്തുമസ്-ന്യൂ ഇയര്‍ ഫെയറുകള്‍ക്ക് തുടക്കമായി
Next articleസർവകലാശാലകളിൽ പെൺകുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി അഫ്ഗാനിസ്ഥാൻ