ഇന്ത്യയിലെ ആദ്യ ട്രാൻസ്‌ജൻഡർ മാ താപിതാക്കളായി മാറി സിയ പവലും സ ഹദും. ട്രാൻസ്മെൻ ആയ സഹദ്കുഞ്ഞി ന് ജന്മം നൽകി. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവം ആയിരുന്നു. കഴിഞ്ഞ ഒമ്പത് മാസമായി കുഞ്ഞി നായുള്ള കാത്തിരിപ്പിലായിരുന്നു ട്രാൻസ്ജൻഡർ പങ്കാളികളായ സിയപവ ലിനും സഹദും. തനിക്കു വേണ്ടി പങ്കാളി ഗർഭം ധരിച്ചിരിക്കുന്നു എന്ന സിയയുടെ കുറിപ്പിലൂടെയാണ് ട്റാൻസ്മാൻ പ്രഗ്നൻസിയെ കുറിച്ച് പുറം ലോകം അറിഞ്ഞത് . ട്രാൻസ് വി യക്തികളായെങ്കിലും ഇരുവരുടെയും ശരീരം മാറ്റത്തിന്റെ പാതിവഴിയിലാ ണെന്നതാണ് കുഞ്ഞെന്ന സ്വപ്നത്തി ൽ ഇവർക്ക് സഹായകരമായത്. സഹദ്ഹോർമോൺ തെറപ്പിയും ബ്രസ്റ്റ് റി മൂവലും ചെയ്തിരുന്നെങ്കിലും ഗർഭപാത്രം നീക്കം ചെയ്തിരുന്നില്ല.സിയ ട്രാൻസ്‌വുമൺ ആവാനുള്ള ശസ്‌ത്രക്രിയക്ക് വിധേയയായിരുന്നു. ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയഅതിഥി എന്ന കുറിപ്പോടെയാണ് ട്രാൻസ്ജൻഡർ കമ്മ്യൂണിറ്റിയിൽ പലരും സോഷ്യൽ മീഡിയയിലൂടെ പി രസാവവിവരം അറിയിച്ചത്.