Home News ജീവനക്കാര്‍ക്ക് ശമ്പളം ഗഡുക്കളായി നല്‍കും; ഉത്തരവിറക്കി കെ എസ്ആര്‍ടിസി

ജീവനക്കാര്‍ക്ക് ശമ്പളം ഗഡുക്കളായി നല്‍കും; ഉത്തരവിറക്കി കെ എസ്ആര്‍ടിസി

37
0

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ഗഡുക്കളായി നല്‍കുമെന്ന് മാനേജ്‌മെന്റ്. കെ എസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ അസാധാരണ ഉത്തരവിറക്കി. ആദ്യഗഡു അഞ്ചാം തീയതിക്ക് മുമ്പായി നല്‍കും. അക്കൗണ്ടിലുള്ള പണവും ഓവര്‍ ഡ്രാഫ്റ്റും എടുത്താണ് ആദ്യ ഗഡു നല്‍കുക. രണ്ടാമത്തെ ഗഡു സര്‍ക്കാര്‍ സഹായം ലഭിക്കുന്ന മുറയ്ക്ക് നല്‍കും. ഗഡുക്കളായി ശമ്പളം വേണ്ടാത്തവര്‍ 25 ന് മുമ്പ് അപേക്ഷ നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.അസാധാരണ സാഹചര്യത്തിലൂടെ കെഎസ്ആര്‍ടിസി കടന്നു പോകുകയാണ്. സര്‍ക്കാര്‍ ഗ്രാന്റ് ഇല്ലാതെ ശമ്പളം നല്‍കാന്‍ കഴിയുന്നില്ല. അതുകൊണ്ടു തന്നെ ചില വ്യവസ്ഥകള്‍ കൊണ്ടു വന്നേ മതിയാകൂ. അഞ്ചാം തീയതിക്കകം ശമ്പളം വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവുമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പ്രപ്പോസല്‍ മുന്നോട്ടു വെക്കുന്നതെന്ന് കെഎസ്ആര്‍ടിസി സിഎംഡി വ്യക്തമാക്കുന്നു.

Previous article2022 – 23 അധ്യയന വർഷത്തെ തസ്തിക നിർണയം പൂർത്തിയായി
Next articleശിവരാത്രി മഹോത്സവത്തിനായി ആലുവ മണപ്പുറം ഒരുങ്ങി