Home News ജി-20 അദ്ധ്യക്ഷ സ്ഥാനം: ഇന്ത്യയുടെ കലാവധി ഇന്ന് മുതൽ ആരംഭിയ്ക്കും

ജി-20 അദ്ധ്യക്ഷ സ്ഥാനം: ഇന്ത്യയുടെ കലാവധി ഇന്ന് മുതൽ ആരംഭിയ്ക്കും

32
0

ജി-20 അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ഇന്ത്യയുടെ കലാവധി ഇന്ന് മുതൽ ആരംഭിയ്ക്കും.കഴിഞ്ഞ മാസം ബാലിയിൽ നടന്ന ഉച്ചകോടിയിൽ ഇന്തൊനീഷ്യ പ്രസിഡന്റ് ജോകോ വിഡോഡോയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബാറ്റൺ ഏറ്റുവാങ്ങിയിരുന്നു.ജി-20യിലൂടെ ലോകത്തിലെ എല്ലാ രാജ്യങ്ങളേയും സമൂഹങ്ങളേയും ഉൾക്കൊള്ളാനും എല്ലാ വ്യത്യസ്തതകളേയും സ്വീകരിച്ചുകൊണ്ടുള്ള കർമ്മപദ്ധതി നടപ്പാക്കുകയും ആണ് ഇന്ത്യയുടെ ലക്ഷ്യം. അടുത്തവർഷം ഇന്ത്യയിൽ വച്ച് നടക്കുന്ന ജി-20 ഉച്ചകോടിയ്ക്കായുള്ള ഒരുക്കങ്ങളും ഇന്ന് മുതൽ സജ്ജിവമാകും. വസുധൈവ കുടുംബകം എന്നതാണ് ഇന്ത്യയുടെ ജി 20 സമ്മേളനത്തിന്റെ മുഖ്യ ആശയം.ഇതിന്റെ ഭാഗമായി  രാജ്യത്തെ നൂറിലധികം സ്മാരകങ്ങളിൽ ഇന്ന് ജി20 ലോഗോ തെളിയിക്കും.ജി 20 യോഗങ്ങൾക്കായുള്ള തയ്യാറെടുപ്പ് ചർച്ച ചെയ്യാൻ ഈ മാസം 5 ന് സർക്കാർ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഇന്ത്യ അടുത്തവർഷം നവംബറിൽ ബ്രസീലിനാണ് അദ്ധ്യക്ഷ പദം കൈമാറുക.

Previous articleനവംബര്‍ മാസത്തെ റേഷന്‍ വിതരണം മൂന്നാം തീയതി വരെ നീട്ടി
Next articleമിൽമ പാൽ വിലവർധന: ഇന്ന് മുതൽ പ്രാബല്യത്തിൽ