Home News ജി എസ് ടി നഷ്ടപരിഹാരം: കാലാവധി കൂട്ടണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല

ജി എസ് ടി നഷ്ടപരിഹാരം: കാലാവധി കൂട്ടണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല

32
0

ജി എസ് ടി നഷ്ടപരിഹാര കാലാവധി കൂട്ടണമെന്ന  സംസ്ഥാനങ്ങളുടെ  ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല.അതേസമയം കേരളത്തിലെ  ജി എസ് ടി നഷ്ട പരിഹാര കുടിശ്ശിക   ഉടൻ ലഭിക്കും. കുടിശ്ശികത്തുക സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവും തമ്മിൽ തർക്കമില്ലെന്നും മന്ത്രി കെഎൻ ബാലഗോപാൽ.  ജിഎസ്ടി നഷ്ടപരിഹാര കാലാവധി  നീട്ടണമെന്ന ആവശ്യം ജി എസ് ടി    കൗണ്‍സില്‍ യോഗത്തില്‍  കേരള ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉയർത്തിയെങ്കിലും  അത് അനുവദിക്കാൻ ആകില്ലെന്ന് നിലപാടിൽ തന്നെ കേന്ദ്രസർക്കാർ തുടരുകയാണ്. സംസ്ഥാനങ്ങൾ ഉൾപ്പെടെ സമാന ആവശ്യം ഉയർത്തിയെങ്കിലും ഇതുസംബന്ധിച്ച് യോഗത്തിൽ ചർച്ച നടന്നില്ലെന്നും ബാലഗോപാൽ പറഞ്ഞു. അതെ സമയം  കേരളത്തിന് കിട്ടാനുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക ഒരാഴ്ചക്കകം തന്നെ ലഭിക്കുമെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായും ധനമന്ത്രി  വ്യക്തമാക്കി. ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക നല്‍കുന്നതിനുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി.ടിശ്ശിക തുക സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവും തമ്മിൽ തർക്കമില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു. ജിഎസ്ടി തർക്കപരിഹാര ട്രൈബ്യൂണൽ രൂപീകരണം ജിഎസ്ടി കൗൺസിൽ ചർച്ച ചെയ്തെങ്കിലും സംസ്ഥാനങ്ങൾ എതിർപ്പ് അറിയിച്ചു. സംസ്ഥാനങ്ങളുടെ നിർദ്ദേശങ്ങൾ പരിഗണിക്കും എന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു ..  ദ്രവ്യ ശർക്കര, പെൻസിൽ ഷാർപ്പ്നെർ എന്നിവയുടെ നികുതി കുറയ്ക്കാനും 20 കോടി രൂപവരെ വാർഷിക വരുമാനമുള്ള സംരംഭകരുടെ ജിഎസ്ടി റിട്ടേൺ വൈകിയതിനുള്ള പിഴതുക കുറയ്ക്കാനും ഇന്നത്തെ ജിഎസ്ടി കൗൺസിൽ യോഗം തീരുമാനിച്ചു. ട്രൈബ്യൂണൽ രൂപീകരണം തമിഴ്നാട്ടിലെ മധുരയിൽ വെച്ച് നടക്കുന്ന അടുത്ത യോഗം ചർച്ച ചെയ്യാനും ജിഎസ്ടി കൗൺസിലിൽ ധാരണയായി.

Previous articleക്രൈസ്തവർക്കെതിരെയുള്ള അക്രമം: നാളെ ദില്ലിയിൽ വൻ പ്രതിഷേധം
Next articleയൂട്യൂബ് ചാനൽ തുടങ്ങരുത്: ഉത്തരവിൽ കുരുങ്ങി സര്‍ക്കാര്‍ ജീവനക്കാര്‍