Home News ജനസംഖ്യ നിയന്ത്രണത്തിന് ശക്തമായ നിയമം അനിവാര്യം: കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്

ജനസംഖ്യ നിയന്ത്രണത്തിന് ശക്തമായ നിയമം അനിവാര്യം: കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്

37
0

രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിന് ശക്തമായ നിയമം അനിവാര്യമാണെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് . ജനസംഖ്യ ക്രമാധീതമായി വർധിക്കുന്നത് രാജ്യത്തിൻറെ പുരോഗതിയെ ബാധിക്കുമെന്നും ഗിരിരാജ് സിങ്..
ജനസംഖ്യ നിയന്ത്രണത്തിനുള്ള ബിൽ കേന്ദ്രസർക്കാർ പരിഗണനയിലിരിക്കെയാണ് പ്രതികരണം. ജനസംഖ്യ നിയന്ത്രണത്തിനായി ശക്തമായ നിയമം രാജ്യത്ത്നടപ്പിലാക്കണമെന്നും , മതമോ ജാതിയോ മറ്റ് വിഭാഗമോ നോക്കാതേ മുഴുവൻ ജനങ്ങളും നിയമത്തിന് വിധേയർടേക്കണമെന്നുമാണ് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങിന്റെ വാക്കുകൾ… നിയമം ലംഘിക്കുന്നവർക് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കരുതെന്നും , അവരുടെ വോട്ടവകാശം തടയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ക്രമാധീതമായി ജനസംഖ്യ വർധിക്കുന്നത് രാജ്യത്തിൻറെ പുരോഗതിയെയും വികസന പ്രവർത്തനങ്ങളെയും കാര്യമായി ബാധിക്കുന്നുണ്ട്. വിഭങ്ങളുടെ ലഭ്യതയും ,ഭൂപ്രദേശത്തിന്റെ വിസ്തൃതിയും പല രാജ്യങ്ങൾക്കും ജനനസംഖ്യ വർദ്ധനവ് പ്രശ്‌നമല്ലെന്നും എന്നാൽ ഇന്ത്യയുടെ സ്ഥിതി അതല്ലെന്നും ഗിരിരാജ് സിങ് പറഞ്ഞു . ചൈനയേക്കാൾ വേഗത്തിലാണ് ഇന്ത്യയുടെ ജനസംഖ്യ വര്ധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി . സർക്കാർ തലത്തിൽ ജനസംഖ്യ നിയന്ത്രണ ബില്ലിന്റെ രൂപരേഖ തയ്യാറായ്ക്കിയിട്ടുണ്ട് . ജനസംഖ്യ നിയന്ത്രണത്തിന് നിയമ കൊണ്ടുവരുമെന്നത് ബിജെപിയുടെ പ്രഖ്യാപിത നിലപാടായിരുന്നു

Previous articleസോളാർ പീഡന കേസ്; അടൂർ പ്രകാശിനെ കുറ്റവിമുക്തമാക്കി സിബിഐ
Next articleഖത്തർ ലോകകപ്പ്: ഘാന – സൗത്ത് കൊറിയ പോരാട്ടം നാളെ