യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമനില. ആര്‍ ബി ലെയ്പ്‌സിഷാണ് സിറ്റിയെ സമനിലയില്‍ തളച്ചത്. അതേസമയം, ഇറ്റാലിയന്‍ വമ്പന്മാരായ ഇന്റര്‍ മിലാന്‍ വിജയം നേടി. എഫ്‌സി പോര്‍ട്ടോയ്‌ക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ററിന്റെ ജയം. ലെയ്പ്‌സിഷിനെതിരെ 27ആം മിനിറ്റില്‍ റിയാദ് മെഹറസിലൂടെ സിറ്റിയാണ് മുന്നിലെത്തി. 70-ാം മിനിറ്റില്‍ ജോസ്‌കോ ഗാര്‍ഡിയോള്‍ ലെയ്പ്‌സിഷിന് സമനില സമ്മാനിച്ചു. രണ്ടാം പാദ പ്രീക്വാര്‍ട്ടര്‍ മാര്‍ച്ച് 15ന് സിറ്റിയുടെ ഗ്രൗണ്ടില്‍ നടക്കും. അതേസമയം ഇന്റര്‍ ലുകാകുവിന്റെ ഗോളിലാണ് ജയിച്ചുകയറുന്നത്. 86-ാം മിനിറ്റിലായിരുന്നു ഗോള്‍. 78-ാം മിനിറ്റില്‍ ഒട്ടാവിയോ ചുവപ്പ് കാര്‍ഡോടെ പുറത്തായത് പോര്‍ട്ടോയ്ക്ക് തിരിച്ചടിയായി.