മേള അവസാനിക്കാൻ 2 ദിവസം ബാക്കി നിൽക്കെ മികച്ച ചിത്രങ്ങൾ കണ്ടു തീർക്കാനുള്ള ഒാട്ടത്തിലാണ് പ്രേക്ഷകർ. മത്സര – ലോക വിഭാഗ സിനിമകൾ അതിന്റെ അവസാന വട്ട പ്രദർശനവും നിറ സദസ്സിലായിരുന്നു. ലിജോ ജോസ് പല്ലിശേരിയുടെ നൻപകൽ നേരത്ത് മയക്കം മേള ഏറ്റെടുത്ത ചിത്രമായും മാറി. ഒരു പിടി മികച്ച ചിത്രങ്ങൾ അത് തന്നെയാണ് 27ാമത് രാജ്യാന്തര ചലച്ചിത്ര മേളയെ വ്യത്യസ്തമാക്കുന്നത്. മേളയുടെ രണ്ടാം ദിനം പ്രദർശനം ആരംഭിച്ച മുതൽ മത്സര വിഭാഗ ചിത്രങ്ങൾ മികച്ച കൈയ്യടിയാണ് നേടുന്നത്. ലിജോ ജോസ് പല്ലിശേരിയുടെ നൻപകൽ നേരത്ത് മയക്കം അതിന്റെ അവസാന വട്ട പ്രദർശനവും നിറഞ്ഞ സദസിലാണ് നടത്തിയത്.
ലോക സിനിമ ചിത്രങ്ങളാണ് പ്രേക്ഷകരുടെ രണ്ടാമത്തെ ഇഷ്ട മേഖല. മലയാള സിനിമകൾ പ്രത്യേക ശ്രദ്ധ നേടിയ മേള കൂടിയായി മാറി 27ാമത് പതിപ്പ്. മേള അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ മികച്ച ചിത്രങ്ങൾ നഷ്ടമാകാതിരിക്കാനുള്ള ഒാട്ടത്തിൽ കൂടിയാണ് പ്രേക്ഷകർ…. പ്രേക്ഷകരുടെ ഇഷ്ട ചിത്രം തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള വോട്ടിംഗിനും തുടക്കമായി.