Home News ഗർവർണർ പദവി നിർത്തലാക്കണം: സി .പി .ഐ രാജ്യവ്യാപക പ്രതിഷേധം 29ന്

ഗർവർണർ പദവി നിർത്തലാക്കണം: സി .പി .ഐ രാജ്യവ്യാപക പ്രതിഷേധം 29ന്

45
0

ഗർവർണർ പദവി നിർത്തലാക്കണമെന്ന് സി .പി .ഐ. ഡിസംബർ 29 ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു.ഗവർണ്ണർമാരെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനത്തെ തകർക്കുകയാണെന്നന്നും ഡി.രാജ കുട്ടിച്ചേർത്തു. രാജ്യത്തിന്റെ ഫെഡറൽ ഘടനയെ സംരക്ഷിക്കാൻ ജനാധിപത്യ ശക്തികൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് സിപിഐ ദേശീയ നിർവാഹക സമിതി ആഹ്വാനം ചെയ്തു.ഭരണഘടനാ അടിത്തറ തകർക്കാനുള്ള ആർഎസ്എസ് നിയന്ത്രണത്തിലുള്ള സർക്കാരിന്റെ നീക്കത്തെക്കുറിച്ച് പാർട്ടി രാജ്യത്തിന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ഡി.രാജ പറഞ്ഞു. അധികാര കേന്ദ്രീകരണമെന്ന ആർഎസ്എസ് പ്രത്യയശാസ്ത്രത്തിന്റെ പിൻബലത്തിൽ ഗവർണറുടെ ഓഫീസ് ഇതിനായി ദുരുപയോഗം ചെയ്യുകയാണ് എന്ന് ഡി.രാജ കുറ്റപ്പെടുത്തി.
കേരളം, തമിഴ്‌നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ രാജ്ഭവനുകൾ ബി.ജെ.പിയുടെ ക്യാമ്പ് ഓഫീസായാണ് പ്രവർത്തിക്കുന്നത് എന്ന് സി.പി.ഐ ജനറൽ സെക്രട്ടറി പറഞ്ഞു. ഗവർണർ പദവി തന്നെ അവസാനിപ്പിക്കേണ്ട സമയമായെന്ന് രാജ കൂട്ടിച്ചേർത്തു. ഫെഡറലിസം സംരക്ഷിക്കുന്നതിനായി രാജ്യവ്യാപക പ്രതിഷേധ പരിപാടികൾക്ക് സി.പി.ഐ രൂപം നൽകിയിട്ടുണ്ട്. ഡിസംബർ 29 ‘ഡിഫെൻഡ് ഫെഡറലിസം ദിനം’ ആയി ആചരിക്കാൻ CPI തീരുമാനിച്ചിട്ടുണ്ട്. രാജ്ഭവൻ മാർച്ചുകളടക്കം
സംസ്ഥാന ഘടകങ്ങൾ വിവിധ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

Previous articleതാജ്‌ മഹലിന്റെ കാലപ്പഴക്കം നിർണയിക്കണം: ഹർജി തള്ളി സുപ്രീം കോടതി
Next articleതാത്കാലിക സ്പീക്കര്‍മാരുടെ പാനലില്‍ കെ.കെ. രമയും; പട്ടികയില്‍ മുഴുവന്‍ അംഗങ്ങളും വനിതകള്‍