ഗുജറാത്ത് ആദ്യഘട്ട തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചു. രണ്ടാംഘട്ട തിരഞ്ഞെടുപ്പിലേക്കുള്ള പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഈ മാസം 21 ആണ്. അതേസമയം ഈ ആഴ്ചയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കൾ പ്രചാരണ രംഗത്ത് സജീവമാക്കും.
ഗുജറാത്ത് ആദ്യഘട്ട തിരഞ്ഞെടുപ്പ് അടുക്കെ പ്രചരണം ശക്തമാക്കുകയാണ് മൂന്ന് രാഷ്ട്രീയ പാർട്ടികളും.ഇക്കുറി ത്രികോണ മത്സരമാണ് ഗുജറാത്തിൽ നടക്കുന്നതെന്ന ആംആദ്മിയുടെ വാദത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തള്ളി. കോൺഗ്രസും ബിജെപിയുമായാണ് മത്സര രംഗത്തെന്നും അത് തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ ജനങ്ങൾക്ക് ബോധ്യമാകുമെന്നും അമിത് ഷാ പരാമർശിച്ചു. ആംആദ്മി പാർട്ടിയുടെ ജനപ്രീതി ബിജെപിയെ വലയ്ക്കു കയാണെന്ന് പാർട്ടി അധ്യക്ഷൻ കെജ്രിവാൾ അഭിപ്രായപ്പെട്ടു. അതേസമയം മോർബി ദുരന്തം ഇപ്പോഴും പ്രചാരണ ആയുധമാക്കുകയാണ് കോൺഗ്രസ്.പ്രദേശത്തെ എല്ലാ വികസനങ്ങളും മോദി സർക്കാർ കൊണ്ടുവന്നതെന്ന കുപ്രചാരണമാണ് ബിജെപി നടത്തുന്നതെന്നും കോൺഗ്രസ് നേതൃത്വം ആരോപിച്ചു. ഗുജറാത്തിലെ മോദിയുടെ ജനപ്രീതിയും വികസനം മുൻനിർത്തിയുമുള്ള പ്രചാരണവും തങ്ങൾ അനുകൂലമാക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ത്രികോണ മത്സരമില്ലെന്ന് അമിത് ഷാ പറയുമ്പോഴും ആംആദ്മിയുടെ വരവോടെ പല മണ്ഡലങ്ങളിലും ത്രികോണ മത്സരം നടക്കുമെന്ന ചിത്രം വ്യക്തമാണ്