ഗുജറാത്തിൽ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ വീണ്ടും അധികാരത്തിലേക്ക്. ഡിസംബർ 12ന് സത്യപ്രതിജ്ഞ ചെയ്യും. അതെ സമയം ഹിമാചലിൽ ഓപ്പറേഷൻ താമര ഭയന്ന് നേതാക്കളെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കും. 182 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തകർത്ത് ശക്തമായ മുന്നേറ്റം നടത്തിയിരിക്കുകയാണ് ബിജെപി. അതിനിടെ ഗുജറാത്തിൽ സർക്കാർ രൂപീകരിക്കാനുള്ള നീക്കം ആരംഭിച്ചു. ഭൂപേന്ദ്ര പട്ടേൽ വീണ്ടും മുഖ്യമന്ത്രിയാകും. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അറിയിച്ചു.അതേസമയം ഹിമാചലിൽ സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ ആരംഭിച്ചു. മുൻ മുഖ്യമന്ത്രി വീർഭദ്ര സിംഗിന്റെ പത്നിയുമായ പ്രതിഭ സിംഗിനാണ് കൂടുതൽ സാധ്യത കല്പിക്കുന്നത്. ജയിച്ചവർ ഞങ്ങൾക്കൊപ്പമുണ്ടാകും, ഞങ്ങൾ സർക്കാർ രൂപീകരിക്കും. അതിനാൽ സർക്കാർ രൂപീകരിക്കുന്നതുവരെ വിജയിച്ച തിരഞ്ഞെടുക്കപ്പെട്ടവരെ തിരഞ്ഞെടുത്ത ഛത്തീസ്ഗഡിലേക്ക് രാജസ്ഥാനിലേക്ക് മാറ്റാനാണ് തീരുമാനം .