ഗുജറാത്തിൽ കോൺഗ്രസിന് തിരിച്ചടിയായി സർവേ ഫലങ്ങൾ. കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് കൂപ്പിക്കുത്തുമെന്നാണ് പല സർവ്വേ ഫലങ്ങളും വിലയിരുത്തുന്നത്. ആം ആദ്മിയുടെ കടന്നുവരവാണ് കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയത്. 201ന് ശേഷം കോൺഗ്രസ് വലിയ തകർച്ചയിലൂടെയാണ് കടന്നുപോകുന്നത്. ഗുജറാത്തിൽ മൂന്നാമതൊരു പാർട്ടിയായി ആം ആദ്മി വന്നതോടെ കോൺഗ്രസിന്റെ പകുതിയോളം വരുന്ന വോട്ടാണ് നഷ്ടമായത്. ഗുജറാത്തിൽ പൊതുവെ ഗ്രാമീണ മേഖലയിലാണ് ബിജെപി സ്വാധീനം ചെലുത്തുന്നത്. കോൺഗ്രസിനും എ എ പിക്കും നഗരങ്ങളിലാണ് സ്വാധീനം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ നാലിൽ ഒരു ശതമാനം വോട്ട് കോൺഗ്രസിന് ലഭിക്കും.