ഗുജറാത്തിന്റെ 18-ാം മത് മുഖ്യമന്തിയായി ഭൂപേന്ദ്ര പട്ടേൽ നാളെ സത്യപ്രതിജ്ഞ ചെയ്യും. ഗാന്ധിനഗറിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷാ. ബി ജെ പി ദേശിയ അധ്യക്ഷൻ ജെപി നദ്ദ ഉൾപെടെയുള്ളവർ പങ്കെടുക്കും. ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി രണ്ടാം തവണയും ഭൂപന്ദ്ര പട്ടേലിനെ നിയമസഭ കക്ഷി യോഗത്തിൽ ഐക്യകണ്ഠേന തിരഞ്ഞെ
ടുത്തിരുന്നു. ബിജെപി കേന്ദ്രനേതൃത്വം മന്ത്രിമാരുടെ പട്ടികയിൽ ഉടൻ അന്തിമ തീരുമാനമെടുക്കും. ഗാന്ധിനഗറിലെ പാർട്ടി ആസ്ഥാനത്ത് ഇന്നലെ ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടേണ്ടവരുടെ പട്ടിക തയാറാക്കിയിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അർജുൻ മുണ്ട, ബി എസ് യെദിയൂരപ്പ തുടങ്ങിയ കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. പരിഗണിക്കപ്പെടുന്നവരുടെ പട്ടികയുമായി ഭൂപന്ദ്ര പട്ടേലും പാർട്ടി സംസ്ഥാന അധ്യക്ഷൻ സി ആർ പാട്ടിലും ദില്ലിയിലെത്തി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. നാളയാണ് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കുന്നത്. 20 മന്ത്രിമാർ ആദ്യ ഘട്ടത്തിൽ സത്യപ്രതിഞ്ജ ചെയ്യുമെന്നാണ് വിവരം. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഹാർദിക് പട്ടേൽ, അൽ പേഷ് ഠാക്കൂർ എന്നിവർ മന്ത്രിസഭയിൽ ഇടം പിടിച്ചേക്കും. അതേസമയം നിയമസഭ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ട കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃപദവി നഷ്ടമായേക്കുമെന്ന വിവരമാണ് പുറത്ത് വരുന്നത്. 10 ശതമാനം സീറ്റുകള്‍ വേണമെന്ന ചട്ടം സ്പീക്കര്‍ നടപ്പാക്കിയാല്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃപദവി നഷ്ടമാകും. പുതിയ സ്പീക്കർ ചുമതലയേറ്റശേഷം മാത്രമേ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകൂ. ആകെയുള്ള 182 സീറ്റില്‍ 17 എംഎല്‍എമാര്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്.
സംസ്ഥാനത്ത് പിടിമുറുക്കാന്‍ ആം ആദ്മി പാർട്ടി ശ്രമിക്കുന്ന സാഹചര്യത്തില്‍, പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെടുന്നത് കോൺഗ്രസിന് വലിയ തിരിച്ചടിയാകും.