Home News ഗവർണർറുടെ വിമാനയാത്ര: ലക്ഷങ്ങൾ ചിലവാക്കുന്നതിന്റെ രേഖകൾ പുറത്ത്

ഗവർണർറുടെ വിമാനയാത്ര: ലക്ഷങ്ങൾ ചിലവാക്കുന്നതിന്റെ രേഖകൾ പുറത്ത്

38
0

ഗവർണർറുടെ വിമാനയാത്രക്ക് ലക്ഷങ്ങൾ ചിലവാക്കുന്നതിന്റെ രേഖകൾ പുറത്ത്. ബജറ്റിൽ അനുവദിച്ചതിൻ്റെ ഒൻപത് ഇരട്ടിയോളം തുക യാത്രയ്ക്ക് മാത്രം ചിലവ്. അധികമായി 25 ലക്ഷം രൂപ ജൂലൈയിൽ ആവശ്യപ്പെട്ടു.
നടപ്പ് സാമ്പത്തിക വർഷത്തിൽ പതിനൊന്ന് ലക്ഷത്തി എൺപത്തിഎണ്ണായിരം രൂപയാണ് ഗവർണറുടെ യാത്രയ്ക്കായി അനുവദിച്ചത്. ജൂലൈ മാസമായപ്പോൾ തന്നെ അനുവദിച്ച തുകയുടെ എൺപത് ശതമാനം ചിലവായി. തുടർന്ന് ജൂലൈയിൽ അധികമായി 25 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. സർക്കാർ പണം അനുവദിക്കാതായതോടെ വീണ്ടും കത്തയച്ചു. ആഗസ്റ്റിൽ അയച്ച കത്തിൽ 75ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. നിരന്തരമായ കത്തിടപാടുകൾകൊടുവിൽ 75 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.നേരത്തെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനും, അഥിതി സൽക്കാരത്തിലെ ധൂർത്തുമെല്ലാം ഗവർണർക്കെതിരായി പുറത്തു വന്നിരുന്നു. ഇതിൻ്റെ തുടർച്ചയായി ആണ് വിമാനയാത്രയിലെ ധൂർത്ത് കൂടി പുറത്തുവരുന്നത്.

Previous articleഹൈക്കോടതി ദേവസ്വം ബഞ്ച്: പ്രത്യേക സിറ്റിങ് നാളെ
Next articleഖത്തർ ലോകകപ്പ്: പ്രീക്വാർട്ടർ ലക്ഷ്യമിട്ട് നെതർലൻസ് ഇന്നിറങ്ങും