Home News ഗവർണർക്കെതിരായ പ്രമേയം പാസാക്കി

ഗവർണർക്കെതിരായ പ്രമേയം പാസാക്കി

78
0

ഗവർണർക്കെതിരായ പ്രമേയം കേരള സർവകലാശാല സെനറ്റ് വീണ്ടും പാസാക്കി. പുതിയ വിസിയെ കണ്ടെത്തുന്നതിനായി ഗവർണർ രണ്ടoഗ സേർച്ച്‌ കമ്മറ്റി രൂപീകരിച്ചത് നിയമ വിരുദ്ധമാണെന്ന് സെനറ്റ് വ്യക്തമാക്കി. ഗവർണർക്കെതിരായ പ്രമേയത്തെ 50 അംഗങ്ങൾ പിന്തുണച്ചു. 7പേർ പ്രമേയത്തെ എതിർത്തു. സേർച്ച്‌ കമ്മിറ്റി നോട്ടിഫിക്കേഷൻ പിൻവലിക്കണമെന്ന് സെനറ്റ് ചാൻസലർ കൂടിയായ ഗവർണരോട് അഭ്യർത്ഥിച്ചു. ഗവർണർ തീരുമാനം പിൻവലിക്കുന്ന മുറയ്ക്ക് സേർച്ച്‌ കമ്മറ്റിയിലേക്കുള്ള തങ്ങളുടെ പ്രതിനിധിയെ നിശ്ചയിക്കുമെന്ന് സെനറ്റ് അംഗങ്ങൾ വ്യക്തമാക്കി. അതുവരെ കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നിശ്ചയിക്കേണ്ടതില്ല എന്നും തീരുമാനം.

Previous articleതലശ്ശേരിയിൽ 6 വയസ്സുകാരന് മർദ്ദനം ;പ്രതി റിമാൻഡിൽ
Next articleദില്ലി മുൻസിപ്പൽ തെരഞ്ഞെടുപ്പ്; തിയ്യതി പ്രഖ്യാപിച്ചു