Home News ഖത്തർ ലോകകപ്പ്: ബ്രസീൽ അന്തിമ സ്ക്വാഡിനെ പ്രഖ്യാപിച്ചു

ഖത്തർ ലോകകപ്പ്: ബ്രസീൽ അന്തിമ സ്ക്വാഡിനെ പ്രഖ്യാപിച്ചു

75
0

ഖത്തര്‍ ലോകകപ്പിനുള്ള 26 അംഗ അന്തിമ സ്ക്വാഡിനെ പരിശീലകന്‍ ടിറ്റെ പ്രഖ്യാപിച്ചു.ഖത്തറിലേക്ക് പറക്കാനുള്ള കാനറി സംഘത്തെ പരിശീലകന്‍ ടിറ്റെയാണ് പ്രഖ്യാപിച്ചത്. പരിചയസമ്പത്തും യുവത്വവും ഒത്തുചേര്‍ന്നതാണ് ടിറ്റെയുടെ സംഘം. നെ യ്മറും വിനീഷ്യസും ജെസ്യൂസും തിയാഗോ സില്‍വയും കാസമിറോയും ഡാനി ആല്‍വസും ടീമില്‍ ഇടം പിടിച്ചു. പരുക്കേറ്റ കൗട്ടീഞ്ഞോ ടീമിലില്ല.നെയ്മറും വിനീഷ്യസും ജെസ്യൂസും തിയാഗോ സില്‍വയും കാസമിറോയും ആന്‍റണിയും തിയാഗോ സില്‍വയുമെല്ലാം ടീമില്‍ ഇടം കണ്ടെത്തി. 39 കാരനായ ഡാനി ആല്‍വസിനെയും ടീമില്‍ ഉള്‍പ്പെടുത്തി. ഫിര്‍മിന്യോയും ഗബ്രിയേല്‍ ബാര്‍ബോസയും പരുക്കേറ്റ ഫിലിപ്പ് കൗട്ടീഞ്ഞോയും ടീമില്‍ ഇല്ല. റിച്ചാര്‍ലിസണ്‍, പെഡ്രോ, റഫീഞ്ഞ, എവര്‍ട്ടണ്‍ റിബെയ്റോ, ലൂക്കാസ് പക്വേറ്റ, ബ്രൂണോ ഗ്വിമാറെസ്, ഫാബീഞ്ഞോ, അലെക്സ് സാന്‍ഡ്രോ, അലക്സ് ടെല്ലസ്, ബ്രെമര്‍, എഡര്‍ മിലിറ്റാവോ എന്നിവരാണ് ടീമിലെ മറ്റംഗങ്ങള്‍. 21 വയസുള്ള ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയും റോഡ്രിഗോയുമാണ് ടീമിലെ ഇളംമുറക്കാര്‍. 22 വയസാണ് വിനീഷ്യസിന്‍റെ പ്രായം. 39 വയസുള്ള ഡാനി ആല്‍വസാണ് സംഘത്തിലെ കാരണവര്‍. അലിസണ്‍ ബക്കറും എഡേഴ്സണും വെവര്‍ട്ടണുമാണ് ഗോള്‍കീപ്പര്‍മാര്‍. ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിക്കും വെവര്‍ട്ടണും ഇത് ആദ്യ ലോകകപ്പാണ്. ഗ്രൂപ്പ് ജിയില്‍ സെര്‍ബിയ,സ്വിറ്റ്സര്‍ലണ്ട്,കാമറൂണ്‍ ടീമുകള്‍ക്കൊപ്പമാണ് ബ്രസീല്‍. ഈ മാസം 24ന് രാത്രി 12.30ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ സെര്‍ബിയയ്ക്കെതിരെയാണ് ബ്രസീലിന്‍റെ ആദ്യ മത്സരം. 28ന് ബ്രസീല്‍ സ്വിറ്റ്സര്‍ലണ്ടിനെയും ഡിസംബര്‍ 2 ന് കാമറൂണിനെയും കാനറികള്‍ നേരിടും.

Previous articleബലാത്സംഗക്കേസ്: എൽദോസിന്റെ ജാമ്യം റദ്ധാക്കണമെന്ന ക്രൈംബ്രാഞ്ച് ഹർജി ചൊവ്വാഴ്ച പരിഗണിക്കും
Next articleകോൺഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടുകൾ മരവിപ്പിക്കും: ബാംഗ്ലൂർ കോടതി