42-ാം മിനിറ്റില്‍ യഹ്യ അറ്റിയാറ്റിന്റെ ക്രോസ് വലയിലെത്തിച്ച് യൂസഫ് എന്‍ നെസിരി മൊറോക്കോയുടെ പ്രതീക്ഷകൾ വാനോളമുയർത്തി. ഗോൾ വീണതോടെ ആക്രമണം കടുപ്പിച്ച പോർച്ചുഗൽ മൊറൊക്കോ ഗോൾ മുഖത്ത് നിരന്തരം ആക്രമണം നടത്തിയെങ്കിലും അവയെല്ലാം വിഫലമാവുകയായിരുന്നു.അമ്പത്തിയൊന്നാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ ഇറങ്ങിയപ്പോൾ ആരാധകർ പ്രതീക്ഷ വച്ചെങ്കിലും കാര്യമായൊന്നും ചെയ്യാനായില്ല.
തൊണ്ണൂറാം മിനിറ്റില്‍ റോണോയുടെ ബൂട്ടിൽ നിന്ന് വെടിയുണ്ട പോലെ പാഞ്ഞ ഷോട്ട് യാസിന് ബോനോ തടുത്തിട്ടു. തൊണ്ണൂറാം മിനിറ്റില്‍ വാലിദ് ചെദിര ചുവപ്പ് കണ്ട് മൊറോക്കോ പത്തു പേരായി ചുരുങ്ങിയിട്ടും പോര്‍ച്ചുഗലിന്റെ തലവര മാറിയില്ല. കളി തീരാൻ രണ്ട് മിനിറ്റ് ശേഷിക്കേ പെപ്പേയുടെ ഹെഡ്ഡറും പുറത്തുപോയതോടെ പോര്‍ച്ചുഗലിന്റെ വഴിയും പുറത്തേക്ക്…. ഏഷ്യൻ മണ്ണിൽ ആഫ്രിക്കയുടെ ചരിത്രമെഴുതി മൊറൊക്കോ സെമിയിലേക്ക്. രണ്ടാം സെമിയിൽ മൊറോക്കോ ഫ്രാൻസിനെ നേരിടും.
ഖത്തർ ലോകകപ്പ്: പോർച്ചുഗലിനെതിരെ മൊറൊക്കോയ്ക്ക് ത്രസിപ്പിക്കുന്ന ജയം
ഖത്തർ ലോകകപ്പ് മൊറോക്കൻ കുതിപ്പിന് തടയിടാൻ പോർച്ചുഗലിനുമായില്ല, പോർച്ചുഗലിനെതിരെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മൊറോക്കയുടെ ജയം ..ലക്ഷ്യ ബോധമില്ലാത്ത ഷോട്ടുകൾ… നിർഭാഗ്യം…. പിന്നെ മൊറൊക്കോ പ്രതിരോധവും ഗോളി യാസിൻ ബോനോയും ….. ഈ മൂന്ന് കാരണങ്ങൾ കൊണ്ട് പോർച്ചുഗൽ തോറ്റു എന്ന് സ്പഷ്ടമായി പറയാം…. പോർച്ചുഗൽ ടീമിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കുന്ന ഒരു കളിയായിരുന്നില്ല ഇന്ന് കണ്ടത്… എങ്കിലും ഇടയ്ക്കിടെ മികച്ച നീക്കങ്ങൾ അവരിൽ നിന്നുണ്ടായി. പക്ഷേ പറങ്കിപ്പടയുടെ മുന്നേറ്റങ്ങളുടെ മുനയൊടിക്കുന്ന പ്രതിരോധമായിരുന്നു മൊറൊക്കൊയുടെ ഭടന്മാർ തീർത്തത്. ആ പ്രതിരോധം ഭേദിക്കപെട്ടപ്പോളൊക്കെ യാസിൻ ബോനോ എന്ന വൻ മതിൽ അവർക്ക് മുന്നിൽ ഉരുക്കു കോട്ട തീർത്തു. ക്രിസ്റ്റിയാനോ റൊണാൾഡോ ഇല്ലാത്ത ആദ്യ പകുതിയിൽ ഗോൺസാലോ റാമോസും സംഘവും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മൊറൊക്കൊയുടെ വല കുലുക്കാനായില്ല. മൊറൊക്കോ ആകട്ടെ ഇടയ്ക്കിടെ പ്രതിരോധം വിട്ട് പോർച്ചുഗൽ ഗോൾ മുഖത്ത് അലകളായി വന്ന് ആക്രമണം നടത്തി.മത്സരം തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ പോര്‍ച്ചുഗലിന് ആദ്യ അവസരം ലഭിച്ചതാണ്. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഫ്രീ കിക്കില്‍ നിന്നുള്ള ജാവോ ഫെലിക്സിന്റെ ഗോളെന്നുറപ്പിച്ച ഷോട്ട് യാസിൻ ബോനോ അതി സാഹസികമായി രക്ഷപ്പെടുത്തി.അങ്ങനെ ആക്രമണങ്ങൾക്കും പ്രത്യാക്രമണങ്ങൾക്കു മൊടുവിൽ