ലുസൈലിന്റെ പച്ച പുൽ മൈതാനത്ത് അർജന്റിനയുടെ പടയോട്ടം, സെമി ഫൈനൽ പോരാട്ടത്തിൽ ക്രോയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തായിരുന്നു അർജന്റീനയുടെ ഫൈനൽ പ്രവേശം.
ദൈവത്തിന്റെ പോരാളികൾ ഒരു പക്ഷെ തോറ്റാകും തുടങ്ങിയത്, ഈ അക്ഷരങ്ങളെ ചേർത്തു വായിച്ചാൽ ആദ്യ മത്സരത്തിലെ തോൽവിയിൽ നിന്നുണർന്ന് നായകൻ മെസ്സിക്കായുള്ള തേരോട്ടം തുടരുകയാണ് ആൽബി സെലസ്റ്റകൾ, എട്ടുവര്‍ഷത്തിനിപ്പുറം വീണ്ടുമൊരു കലാശ പോരാട്ടത്തിനൊരുങ്ങുമ്പോൾ കളം നിറഞ്ഞാടിയത് ലിയോണൽ ആന്ദ്രെസ് മെസ്സി എന്ന ഇതിഹാസം തന്നെ, തേര് തെളിക്കാൻ ജൂലിയൻ അൽവാരെസ് എന്ന പോരാളി കൂടി ചേർന്നതോടെ അര്‍ജന്റീനിയന്‍ തേരോട്ടം ഫൈനലിലേക്ക്, നാലു വർഷം മുൻപ് റഷ്യയിൽ ബാക്കി വച്ച കടം തീർക്കുകയായിരുന്നു അര്‍ജന്റീന അന്ന് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അർജന്റീനയെ തകർത്തു വിട്ട ക്രോയേഷ്യയെ അതെ കണക്കു വച് പ്രതികാരം, മെസ്സി ഗോളടിച്ചും അടിപ്പിച്ചും കാലം വാണ മത്സരത്തിൽ ആധികാരികമായായിരുന്നു അർജന്റീനയുടെ വിജയം. പ്രതിരോധത്തിൽ ശ്രദ്ധയൂന്നിയ ഇരു ടീമുകളും പ്രത്യാക്രമണങ്ങൾ ഗോഅലവസരങ്ങളാക്കി മാറ്റി, 34 ാം മിനുട്ടിൽ കളിയുടെ വിധി നിർണയിച്ച ഗോളിലെത്തി, ഹൂലിയൻ ആൽവാരസിനെതിരെ ലിവക്കോവിച്ചിന്റെ ഫൗള്‍, പെനാൽട്ടിയെടുത്ത മെസ്സിയ്ക്ക് പിഴച്ചില്ല, ആദ്യ ഗോളിന്റെ ഞെട്ടൽ മാറും മുൻപ് ആൽവാരസ് വീണ്ടും നിറഴൊയിച്ചു, മൈതാനത്തിന്റെ മധ്യത്തിൽ നിന്നും സോളോ റണ്ണിലൂടെ ക്രോയേഷ്യൻ ഗോള്‍ മുഖത്തെത്തിയ ആൽവാരസിന്റെ ഗോളിൽ ലുസൈൽ ഇളകി മറിഞ്ഞു, രണ്ടാം പകുതിയിൽ ഓട്ട്സിച്ചിനെയും പെട്കോവിച്ചെനെയുമിറക്കി മൂർച്ച കൂട്ടിയ ക്രോയേഷ്യയ്ക്ക് ഗോൾ മാത്രമകന്നുനിന്നു, വലതുവിങ്ങിലൂടെ പന്തുമായി മുന്നേറിയ മെസ്സി ടൂർണമെന്റിലെ ഏറ്റവും മികച്ച പ്രതിരോധനിര താരം ഗാർഡിയോളിനെ നിഷ്പ്രഭമാക്കി നൽകിയ അസ്സിസ്റ്റിൽ ആൽവാരസിന്റെ രണ്ടാം ഗോൾ.
ലോക കിരീടത്തിലേക്ക് ഒരടി കൂടി മുന്നേറിയ അർജന്റീനയ്ക്ക് ഇനി ഫ്രാൻസ് മൊറോക്കോ മത്സര വിജയിക്കായി കാത്തിരിക്കാം