ഒരുമാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക അനുവദിച്ച് സംസ്ഥാന സർക്കാരിന്‍റെ ഉത്തരവിറങ്ങി. രണ്ട് മാസത്തെ കുടിശ്ശികയില്‍ ഡിസംബർ മാസത്തെ പെൻഷനാണ് അനുവദിച്ചത്. ഇന്ന് മുതൽ തുക വിതരണം ചെയ്യാനാകുമെന്ന് ധനവകുപ്പ് അറിയിച്ചു. സഹകരണ കൺസോര്‍ഷ്യത്തിൽ നിന്ന് വായ്പയെടുത്താണ് പെൻഷൻ നൽകുന്നത്.2000 കോടി വായ്പക്ക് ആവശ്യപ്പെട്ടതിൽ ഒരുമാസത്തെ ക്ഷേമ പെൻഷൻ നൽകാനാവശ്യമായ പണം മാത്രമാണ് ഇതുവരെ ലഭിച്ചത്. 1600 രൂപയാണ് പ്രതിമാസം പെൻഷനായി സംസ്ഥാന സർക്കാർ നൽകുന്നത്. 62 ലക്ഷം പേരാണ് സംസ്ഥാന സർക്കാരിന്റെ ക്ഷേമപെൻഷൻ ഉപയോക്താക്കൾ. ഡിസംബർ, ജനുവരി മാസത്തിലെ പെൻഷനാണ് കുടിശ്ശിക കിടക്കുന്നത്. രണ്ട് മാസത്തേക്കായി 2000 കോടി വായ്പയാണ് ധനവകുപ്പ് ആവശ്യപ്പെട്ടത്. എന്നാൽ 900 കോടി രൂപയെ സംഹരിക്കാൻ സാധിച്ചുള്ളൂ. ഇതെ തുടർന്നാണ് ഒരു മാസത്തെ കുടിശ്ശിക നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.