Home News ക്ഷേമപെൻഷൻ ഡിസംബർ രണ്ടാം വാരം; ധനവകുപ്പ് 1800 കോടി അനുവദിച്ചു

ക്ഷേമപെൻഷൻ ഡിസംബർ രണ്ടാം വാരം; ധനവകുപ്പ് 1800 കോടി അനുവദിച്ചു

37
0

മുടങ്ങിയ ക്ഷേമപെൻഷൻ വിതരണം ഡിസംബർ രണ്ടാം വാരം മുതൽ വിതരണം ചെയ്യാൻ സർക്കാർ തീരുമാനം. രണ്ട് മാസത്തെ തുക ഒരുമിച്ച് നൽകും. ഇതിനായി 1800 കോടി ധനവകുപ്പ് അനുവദിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഒക്ടോബർ, നവംബർ മാസത്തെ പെൻഷനാണ് മുടങ്ങിയത്. 61 ലക്ഷം ഗുണഭോക്താക്കളാണ് പെൻഷൻ അർഹതയുള്ളത്. പെൻഷൻ വിതരണത്തിന് പണം കണ്ടെത്തുന്നതിനായി 2000 കോടി കടമെടുക്കാനാണ് തീരുമാനം.

Previous articleകോളജുകളുടെ സമയം രാത്രി എട്ടുവരെ; അധ്യാപകർക്ക് ഷിഫ്റ്റ്, നിർദേശം മുന്നോട്ടുവച്ച് മന്ത്രി ആർ ബിന്ദു
Next articleപാമ്പിനെ പ്രദർശിപ്പിച്ച് ക്ലാസ് എടുത്തു: വാവ സുരേഷിനെതിരെ കേസ്