ക്രൈസ്തവർക്കെതിരെ രാജ്യത്ത് നടക്കുന്ന അക്രമങ്ങൾക്കെതിരെ നാളെ ഡൽഹിയിൽ വൻ പ്രതിഷേധം. 79 ക്രൈസ്തവ സംഘടനാ പ്രതിനിധികൾ പ്രതിഷേധത്തിൽ പങ്കെടുക്കും. അക്രമങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപെട്ടാണ് പ്രതിഷേധം.
രാജ്യത്തെങ്ങും നടക്കുന്ന ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ ചൂണ്ടികാട്ടി ക്രൈസ്തവ സംഘടനകൾ നാളെ ഡൽഹിയിലെ ജന്തർ മന്ദറിൽ പ്രതിഷേധിക്കും. രാവിലെ 11:30 മുതൽ വൈകിട്ട് 4:30 വരെ പ്രതിഷേധം. ക്രൈസ്തവർക്കെതിരായ അതിക്രമങ്ങളിൽ നടപടിയില്ലെന്ന് വൈദീകരെ കള്ളക്കേസിൽ കുടുക്കുന്നുവെന്നാണ് പരാതി. അബദ്ധങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ സുരക്ഷ ഉറപ്പാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. രാഷ്ട്രപതി ദ്രൗപതി മുർമു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപരാഷ്ട്ര പതി ലോക്‌സഭ സ്പീക്കർ എന്നിവർക്ക് നിവേദനവും നൽകും. 79 ക്രൈസ്തവ സംഘടനാ പ്രതിനിധികളാണ് പ്രതിഷേധത്തിൽ പങ്കെടുക്കുക. വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരും സംഘടനാ നേതാക്കളും പങ്കെടുക്കും. ഡൽഹി അതിരൂപതാ ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ, ഫരീദാബാദ് രൂപതാ അധ്യക്ഷൻ ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ ഭരണികുളങ്ങര, ഗുരുഗ്രാം മലങ്കര ബിഷപ്പ് തോമസ് മാർ അന്തോണിയോസ് എന്നിവർ പങ്കെടുത്തു. പങ്കെടുക്കും. ക്രിസ്ത്യാനികൾക്കെതിരായ നൂറു കണക്കിന് അക്രമ സംഭവങ്ങളാണ് ഓരോ വർഷവും റിപ്പോർട്ട് ചെയ്യുന്നത്. പള്ളികൾ, തീയിടൽ, ബലപ്രയോഗത്തിലൂടെ ക്രിസ്ത്യൻ മതപരിവർത്തനം, ശാരീരിക അതിക്രമങ്ങൾ, കൊലപാതകങ്ങൾ, ക്രിസ്ത്യൻ സ്‌കൂളുകൾ, കോളേജുകൾ നശിപ്പിക്കൽ എന്നിവ അക്രമങ്ങളിൽ കലാശിച്ചു. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മത ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ടൈ കസ്തവ സംഘടനകൾ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നത്