Home News കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് തുടക്കമായി: മുല്ലപ്പള്ളി വിട്ടുനിൽക്കും

കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് തുടക്കമായി: മുല്ലപ്പള്ളി വിട്ടുനിൽക്കും

26
0

കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ച ത്തീസ്ഗഡിലെ റായ്പൂരിൽ തുടക്കമായി. പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് വേണമോ എന്ന് തീരുമാനിക്കാൻ സ്റ്റിയറിംഗ് കമ്മിറ്റിയിൽ യോഗത്തിൽ ചർച്ച  പുരോഗമിക്കുന്നു.അതെ സമയം കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ  ഗാന്ധി കുടുംബം പങ്കെടുന്നില്ല. കോൺഗ്രസിന്റെ 85 മത് പ്ലീനറി സമ്മേളനം റായ്പൂരിൽ  തുടക്കമായി. സമ്മേളനത്തിന്റെ നയങ്ങളും,പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് വേണമാ എന്ന കാര്യം  തീരുമാനിക്കാൻ ഉള്ള സ്റ്റിയറിംഗ് കമ്മിറ്റിയിൽ യോഗം പുരോഗമിക്കുന്നു. പി ചിദംബരം അടക്കമുള്ള ഒരുവിഭാഗം മുതിർന്ന നേതാക്കൾ പിന്തുണക്കുമ്പോഴും ഭൂരിഭാഗം നേതാക്കൾക്കും തെരഞ്ഞെടുപ്പ് വേണ്ട എന്ന നിലപാടിലാണ് ഉള്ളത്.പ്രവർത്തക സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേതാക്കളിൽ നിന്ന് കോൺഗ്രസ്‌  പ്രസിഡണ്ട് മല്ലികർജുൻ ഖാർഗെ  നിലപാട് തേടി. അതെ സമയം കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ നിന്ന് ഗാന്ധി കുടുംബം വിട്ടു നിൽക്കുകയാണ്.25 വർഷങ്ങൾക്ക് ശേഷമാണു ഗാന്ധി കുടുംബത്തിൽ നിന്നുള്ള ഒരു അംഗവും പങ്കെടുകകാതെ സ്റ്റീറിങ് കമ്മിറ്റി യോഗം നടക്കുന്നത്  .മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് അധ്യക്ഷൻ ആണെങ്കിലും തീരുമാനങ്ങൾ എടുക്കുന്നത് ഗാന്ധി കുടുംബമെന്ന പ്രതീതി നിലനിൽക്കുന്നു. അങ്ങനെ അല്ല എന്ന് പാർട്ടി അണികളെ ബോധ്യപ്പെടുത്താനാണ് യോഗത്തിൽ നിന്ന് വിട്ടു നിൽക്കുന്നത് .  അതെ സമയം പ്രത്യേക ക്ഷണിതാവായെങ്കിലും തരൂരിനെ പ്രവർത്തക സമിതിയിലേക്ക് എത്തിച്ചേക്കും എന്നാണ് സൂചന. ശശി തരൂരിലെ പുറമേ രമേശ് ചെന്നിത്തല, , കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവരുടെ പേരുകൾ പ്രവർത്തക സമിതിയിലേക്ക് പരിഗണിക്കുന്നുണ്ട്. 6 സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പും പിന്നാലെ ലോക്സഭ തെരഞ്ഞെടുപ്പും വരാനിരിക്കുന്നതിനാൽ പ്രതിപക്ഷ ഐക്യത്തിനായുള്ള വിശദമായ ചർച്ച പ്ലീനറിയിൽ നടക്കും.

Previous articleവനിതാ ടി20 ലോകകപ്പ്:  സെമി കാണാതെ ഇന്ത്യ പുറത്ത്
Next articleഹിൻഡൻ ബർഗ് റിപ്പോർട്ട്‌: തകർന്നടിഞ്ഞ് അദാനി ഓഹരികൾ