Home News കോവിഡ് പ്രതിസന്ധി മറികടക്കാനാണ് സംസ്ഥാനം അധിക വായ്പയെടുത്തത്: മുഖ്യമന്ത്രി

കോവിഡ് പ്രതിസന്ധി മറികടക്കാനാണ് സംസ്ഥാനം അധിക വായ്പയെടുത്തത്: മുഖ്യമന്ത്രി

47
0
കോവിഡ് കാല പ്രതിസന്ധി മറികടക്കാനാണ് സംസ്ഥാനം അധിക വായ്പയെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ…  ഇത് ധൂർത്തെന്ന് ആരോപിച്ച് പ്രതിപക്ഷം കുപ്രചാരണം നടത്തുന്നു… ചെലവുകളിൽ സർക്കാർ സാമ്പത്തിക അച്ചടക്കം പാലിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിൽ ധൂര്‍ത്തുണ്ടെന്നും കടക്കെണിയുണ്ടെന്നും അനാവശ്യ പ്രചരണം വ്യാപകമായി നടത്തുകയാണ് പ്രതിപക്ഷം. സിഎജി പ്രസിദ്ധീകരിച്ച ധനക്കമ്മി, റവന്യൂ കമ്മി കണക്കുകളിൽ കഴിഞ്ഞ കാലത്തേക്കാൾ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. റവന്യൂ കമ്മിയില്‍ 20,852 കോടി രൂപയുടെയും ധനക്കമ്മിയില്‍ 21079 കോടി രൂപയുടെയും കുറവുണ്ടായിട്ടുണ്ട്. സംസ്ഥാനം ധനദൃഢീകരണത്തിന്‍റെ പാതയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാര്‍ക്കും മറ്റും വേണ്ടി അധിക ചിലവുണ്ടെന്ന ആരോപണത്തിലും കണക്ക് നിരത്തി മറുപടി പറഞ്ഞ് മുഖ്യമന്ത്രി.
മൂലധന ചിലവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കിഫ്ബി വഴി നടപ്പാക്കുന്ന പശ്ചാത്തല സൗകര്യ വികസന പരിപാടികളെ കോണ്‍ഗ്രസും ബിജെപിയും ഐക്യത്തോടെ മുടക്കാനാണ് ശ്രമിക്കുന്നത്.
സര്‍ക്കാരിന്‍റെ കൃത്യമായ ഇടപെടലിന്‍റെ ഫലമായി 2021 – 22 സാമ്പത്തിക വര്‍ഷത്തില്‍ സ്ഥിരവിലയില്‍ 12 ശതമാനവും, നടപ്പുവിലയില്‍ 17 ശതമാനവും സാമ്പത്തിക വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ഇത് അഖിലേന്ത്യാ സാമ്പത്തിക വളര്‍ച്ചാ നിരക്കിന്‍റെ ഒന്നര ഇരട്ടി വരുമെന്ന കാര്യമാണ് യാഥാർഥ്യം . ഈ വസ്തുത ജനങ്ങള്‍ തിരിച്ചറിയുമെന്ന കാര്യത്തില്‍ അശേഷം സംശയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞുവയ്ക്കുന്നു.
Previous articleപിഎഫ്‌ഐ ഹര്‍ത്താല്‍: 18 പേര്‍ക്കെതിരായ നടപടി പിന്‍വലിക്കാന്‍ ഉത്തരവ്
Next articleഈസ്റ്റ്‌ ബംഗാൾ എഫ്സിക്കെതിരെ കേരള ബ്ലാ സ്റ്റേഴ്സ് ഇന്ന് ഇറങ്ങും: മത്സരം രാത്രി 7.30ന്