Home News കൊച്ചി മുസിരിസ് ബിനാലെ അഞ്ചാം പതിപ്പിന് തിരിതെളിഞ്ഞു: സമാപനം ഏപ്രിൽ 10ന്

കൊച്ചി മുസിരിസ് ബിനാലെ അഞ്ചാം പതിപ്പിന് തിരിതെളിഞ്ഞു: സമാപനം ഏപ്രിൽ 10ന്

35
0
കൊച്ചി മുസിരിസ് ബിനാലെ അഞ്ചാം പതിപ്പിന് തിരിതെളിഞ്ഞു. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ  മുഖ്യമന്ത്രി പിണറായി വിജയൻ ബിനാലെ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക അധിനിവേശങ്ങൾക്കെതിരായ പ്രതിഷേധങ്ങളെ പ്രതിനിധാനം ചെയ്യുന്നതാണ് ബിനാലെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡിനെ തുടർന്ന് മുടങ്ങിയ ബിനാലെ 2 വർഷത്തെ ഇടവേളക്കു ശേഷമാണ് മടങ്ങി എത്തിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ കലാ പ്രദർശനമായ ബിനാലെയുടെ അഞ്ചാം പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വൈവിധ്യങ്ങളെ തച്ചുടയ്ക്കുന്ന ആശയങ്ങൾ നടപ്പാക്കാൻ  തുനിഞ്ഞിറങ്ങുന്നവർക്കെതിരെയുള്ള ചെറുത്ത് നില്പാണ് കൊച്ചി മുസിരിസ് ബിനാലെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ മന്ത്രിമാർ ഉൾപ്പടെയുള്ള ജനപ്രതിനിധികളും മറ്റ് സാംസ്ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 90 കലാകാരന്മാരാണ് ബിനാലെ അഞ്ചാം പതിപ്പിൻ്റെ ഭാഗമാകുന്നത്. ഇന്ത്യൻ വംശജയും സിംഗപ്പൂർ സ്വദേശിയുമായ ശുബിഗി റാവുവാണ് ഇത്തവണത്തെ ബിനാലെ ക്യുറേറ്റർ. ആസ്പിൻവാൾ ഹൗസ് ഉൾപ്പടെ പ്രധാന വേദികൾ ഈ മാസം 23 മുതലായിരിക്കും പ്രദർശനത്തിനായി തുറന്നുകൊടുക്കുക.
ഇത്തവണ ആദ്യമായി പ്രാദേശിക കലാകാരന്മാർക്കായി നഗരത്തിലെ ദർബാർ ഹാളിൽ പ്രത്യേക വേദിയൊരുക്കിയിട്ടുണ്ട്.
നമ്മുടെ സിരകളിൽ ഒഴുകുന്ന തീയും മഷിയും എന്നതാണ് ബിനാലെ അഞ്ചാം പതിപ്പിൻ്റെ പ്രമേയം. നാലു മാസം നീണ്ടു നിൽക്കുന്ന ബിനാലെ ഏപ്രിൽ 10 ന് സമാപിക്കും.
Previous articleതീർത്ഥാടന കാലത്ത് സ്വന്തമായി അരവണ കണ്ടെയ്നർ നിർമ്മിക്കാനുള്ള നടപടികൾ വേഗത്തിലാക്കി ദേവസ്വം ബോർഡ്
Next articleജൂഡ് ആന്‍റണി ചിത്രം 2018 അടുത്ത വര്‍ഷം തിയ്യറ്ററുകളിലെത്തും