ബസുകളുടെ ഓവർടേക്കിംഗ് കൊച്ചി നഗരത്തിൽ നിരോധിച്ചതായി പോലീസ് ഹൈക്കോടതിയെ അറിയിച്ചു. കൊച്ചി ഡി സി പി എസ് ശശിധരൻ കോടതിയിൽ നേരിട്ട് ഹാജരായി അറിയിച്ചതാണ് ഇക്കാര്യം. കൊച്ചി നഗരത്തിൽ ബൈക്ക് യാത്രികൻ സ്വകാര്യ ബസ് കയറി മരിച്ച സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. അപകട ദൃശ്യം വേദനാജനകമെന്ന് കോടതി പറഞ്ഞു.അപകടത്തെ തുടർന്ന് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി.കോടതി നിർദ്ദേശപ്രകാരം കൊച്ചി ഡി സി പി എസ് ശശിധരൻ കോടതിയിൽ നേരിട്ട് ഹാജരായി.ഇനി ഒരു മരണം ഇത്തരത്തിൽ ഉണ്ടാവരുതെന്ന് കോടതി നിർദ്ദേശിച്ചു . നിയമ ലംഘനങ്ങൾ ട്രാഫിക്ക് പോലീസ് ഉദ്യോഗസ്ഥർ നോക്കി നിൽക്കരുതെന്നും കർശന നടപടി എടുത്തേ പറ്റൂവെന്നും കോടതി പറഞ്ഞു. ബസുകളുടെ ഓവർ ടേക്കിംഗ് കൊച്ചി നഗരത്തിൽ നിരോധിച്ചതായി ഡി സി പി ഹൈക്കോടതിയെ അറിയിച്ചു. മത്സരയോട്ടം നടത്തുന്ന വാഹനങ്ങൾക്ക് എതിരെ ഉദ്യോഗസ്ഥർ കശന നടപടി സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു. അത്തരം ഉദ്യോഗസ്ഥരെ കോടതി സംരക്ഷിക്കും. ഉദ്യോഗസ്ഥർക്ക് കോടതിയുടെ എല്ലാ പിന്തുണയും ഉണ്ട്. ബസ് സംഘടനകളുടെ സമര സമ്മർദത്തിന് വഴങ്ങേണ്ടെന്നും കോടതി പറഞ്ഞു. കേസ്
23ന് പരിഗണിക്കുമ്പോൾ ഇക്കാര്യത്തിൽ
സ്വീകരിച്ച നടപടികൾ പോലീസ് അറിയിക്കണ മെന്നും കോടതി നിർദേശിച്ചു. ഇന്ന് രാവിലെയാണ് കൊച്ചി നഗര മധ്യത്തിലെ മാധവ ഫാർമസി ജംഗ്ഷനിൽ വച്ച് സ്വകാര്യ ബസ് കയറി ബൈക്ക് യാത്രികൻ മരിച്ചത്.