Home News കേരളത്തിൽ ആദ്യമായി 5 G സേവനം ലഭ്യമായിത്തുടങ്ങി

കേരളത്തിൽ ആദ്യമായി 5 G സേവനം ലഭ്യമായിത്തുടങ്ങി

20
0
സംസ്ഥാനത്ത് ആദ്യമായി 5 G സേവനം ലഭ്യമായിത്തുടങ്ങി. കൊച്ചിയിലും ഗുരുവായൂരിലും ജിയോ ട്രൂ 5 ജി സേവനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി 5 G സേവനം ഉത്ഘാടനം ചെയ്തു. 5 G സേവനം, സംസ്ഥാനത്ത് വിവിധ മേഖലകളിൽ വളർച്ചയ്ക്ക് ഊർജ്ജം പകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് 5 ജി എത്തുമെന്ന  പ്രഖ്യാപനം വന്നത്. ഇതിൻ്റെ ഭാഗമായി കൊച്ചി നഗരത്തിലും ഗുരുവായൂർ ക്ഷേത്ര പരിസരത്തും 5 G സേവനം ആരംഭിച്ചു. ജിയോ ട്രൂ 5 G യുടെ ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു.5 G യാഥാർത്ഥ്യമാകുന്നത്, സംസ്ഥാനത്ത് വിവിധ മേഖലകളിൽ വളർച്ചയ്ക്ക് ഊർജ്ജം പകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യാഴാഴ്ചയോടെ തിരുവനന്തപുരത്തും 5 G സേവനം ലഭ്യമായിത്തുടങ്ങും. അടുത്ത മാസം കോഴിക്കോട്, തൃശ്ശൂർ, മലപ്പുറം നഗരങ്ങളിലും 5 G എത്തും. അടുത്ത വർഷത്തോടെ സംസ്ഥാനത്തെ മുഴുവൻ താലൂക്കുകളിലും 5 G സേവനം ലഭ്യമാക്കുമെന്ന് റിലയൻസ് ജിയോ അധികൃതർ അറിയിച്ചു.അധിക ചെലവില്ലാതെ 1 Gbps വേഗതയിൽ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് ഡാറ്റ  ലഭ്യമാകും.ആരോഗ്യ സംരക്ഷണ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും വലിയ സാധ്യതകൾക്ക് വഴി തുറക്കുന്ന ജിയോ കമ്യൂണിറ്റി ക്ലിനിക്കൽ കിറ്റ്, ജിയോ ഗ്ലാസ് എന്നിവയും ചടങ്ങിൽ അവതരിപ്പിച്ചു. 5 G സേവനത്തിനായി ജിയോ കേരളത്തിൽ 6000 കോടിയുടെ അധിക നിക്ഷേപമാണ് നടത്തിയിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു
Previous articleക്രിസ്‌മസ്‌, പുതുവത്സര കാലം: തിരക്ക് കൂടിയിട്ടും സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിക്കാതെ റെയിൽവേ
Next articleബഫർ സോൺ വിഷയം: നിർണായക തീരുമാനവുമായി കേരളം