Home News കേരളത്തിൻ്റെ ധനസ്ഥിതിയെക്കുറിച്ച് പ്രതിപക്ഷം കുപ്രചാരണം നടത്തുന്നു: മുഖ്യമന്ത്രി

കേരളത്തിൻ്റെ ധനസ്ഥിതിയെക്കുറിച്ച് പ്രതിപക്ഷം കുപ്രചാരണം നടത്തുന്നു: മുഖ്യമന്ത്രി

34
0

കേരളത്തിൻ്റെ ധനസ്ഥിതിയെക്കുറിച്ച് പ്രതിപക്ഷം കുപ്രചാരണം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പർവ്വതികരിച്ച നുണകൾക്ക് മറുപടി സംസാരിക്കുന്ന തെളിവുകളെന്നും മുഖ്യമന്ത്രി.കേരളത്തിൽ കടം കുടിയിട്ടോ നികുതി കുറഞ്ഞിട്ടോ ഇല്ല. സാമ്പത്തികമായി ഞെരുക്കുന്നകേന്ദ്ര നിലപാട് മൂലമാണ് സെസ് ഏർപ്പെടുത്തേണ്ടി വന്നത്. പ്രതിപക്ഷ സമരം ജനം തളളിക്കളയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിൻ്റെ ധനസ്ഥിതിയെയും ബജറ്റിനെയും കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് കണക്കുകൾ നിരത്തിയാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.കേരളം കടക്കെണിയിലാണെന്നും ധൂർത്ത് കൂടുതലാണെന്നും കളള പ്രചാരണം നടത്തുകയാണ്. എന്നാൽ സംസ്ഥാനത്തിൻ്റെ  കടത്തിൻ്റെ അളവ് കുറയുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.  കേരളത്തെ സാമ്പത്തികമായി ഞെരുക്കി പകപോക്കൽ നടത്തുകയാണ് കേന്ദ്രം. കേന്ദ്രത്തിൻ്റെ ഈ നിലപാട് മൂലമാണ് സെസ് ഏർപെടുത്തേണ്ടി വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി അപ്രസക്തമായെന്ന പ്രതിപക്ഷ വാദം തെറ്റാണ്. കിഫ്ബിയോട് എന്തിനാണ് ഇത്ര അസഹിഷ്ണുത എന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രതിപക്ഷത്തിൻ്റെ സമരത്തെ ജനങ്ങൾ തള്ളിക്കളയും. ജനങ്ങളുടെ യുക്തിക്ക് നേരെ തൽപ്പരകക്ഷികൾ വച്ച കെണിയിൽ ജനങ്ങൾ വീഴില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Previous articleവനിതാ ടി20 ലോകകപ്പിന് നാളെ തുടക്കം: ഇന്ത്യയുടെ ആദ്യ എതിരാളി പാകിസ്ഥാൻ
Next articleരണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി