GST നഷ്‌ടപരിഹാര കുടിശ്ശികയിൽ കേരളം കണക്കുകൾ നൽകിയില്ലെന്ന നിർമ്മല സീതാരാമന്റെ വാദം പൊളിയുന്നു. കേരള കണക്കുകൾ കൃത്യമായി നൽകിയെന്ന് സി എ ജി റിപ്പോർട്ട്. നഷ്ടപരിഹാരം സംബന്ധിച്ച് കൃത്യമായ കണക്കുകൾ നൽകാത്തത് കേന്ദ്ര റവന്യു വകുപ്പെന്നും സി എ ജി. കഴിഞ്ഞ തിങ്കളാഴ്ചയാണ് പാർലമെന്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കേരളം എ ജി സാക്ഷ്യപ്പെടുത്തിയ രേഖകൾ ഹാജരാക്കാത്തതിനാൽ ജിഎസ്ടി നഷ്ടപരിഹാരം സംഭവിക്കാത്തതെന്ന വാദം എനിക്ക് പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിന് മറുപടിയായി..എന്നാൽ ഈ വാദത്തെ പൊളിക്കുന്നതാണ് നിലവിൽ പുറത്തുവന്ന സിഎജി റിപ്പോർട്ട് .ജിഎസ്ടി നഷ്ടപരിഹാരകുടിശ്ശിക സംബന്ധിച്ച് കേരളം കണക്കുനൽകിയെന്ന് സി.എ.ജി.റിപ്പോർട്ടിൽ പറയുന്നു.റിപ്പോർട്ട് പ്രകാരം 2017-18ലെ കണക്ക് പ്രകാരം 19 സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവുമുണ്ട്. എന്നാൽ സംസ്ഥാനങ്ങളുടെ നഷ്ടപരിഹാരം സംബന്ധിച്ച് കേന്ദ്ര റവന്യൂവകുപ്പ് കണക്കുകൾ നൽകാത്തതിനാൽ 2018, 2019 വർഷങ്ങളിലെ ഓഡിറ്റ് പൂർത്തിയാക്കാനായിട്ടില്ലെന്ന ആരോപണവും സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.സംസ്ഥാനം കൃത്യമായ കണക്കുകൾ നൽകിയെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ വാദത്തെ ശരിവെക്കുന്നത് കൂടിയാണ് സിഎജി റിപ്പോർട്ട് .പാർലമെന്റിലെ ധനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ മണിക്കൂറുകൾക്കകമാണ് നാലുവർഷത്തെ ജിഎസ്‌ടി കമീഷണറേറ്റിൽ സംസ്ഥാന ജിഎസ്‌ടി കമീഷണറേറ്റിൽ എത്തിച്ചത്.