Home News കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

43
0

കർഷകരെ വഞ്ചിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.. കൊൽക്കത്തയിൽ നടക്കുന്ന അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ ദേശീയ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.. കേന്ദ്രസർക്കാർ കാർഷിക മേഖലയിൽ കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകാൻ ശ്രമിക്കുമ്പോൾ കേരളത്തിൽ ഇടതു സർക്കാർ  ബദലാണ് തീർക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ്റെ 10aaമത് ദേശീയ സമ്മേളനത്തിൻ്റെ പൊതുസമ്മേളനം ഉൽഘാടനം ചെയ്താണ് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാരിന് അതിരൂക്ഷമായി വിമർശിച്ചത്..കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പോലും പാലിക്കാത്ത കേന്ദ്രസർക്കാർ  കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. കേന്ദ്രം കർഷകരെ  വഞ്ചിക്കുംബോൾ കേരളം ബദൽ നടപ്പിലാക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.. പുന്നപ്ര വയലാർ സമരവും പരാമർശിച്ച മുഖ്യമന്ത്രി രാജ്യത്ത് ഭൂപരിഷ്കരണ നിയമം ആദ്യം നടപ്പിലാക്കിയത് കേരളത്തിൽ ആണെന്നും ഓർമിപ്പിച്ചു. ഇന്ത്യയില്‍ ഏറ്റവും കുറവ് അഴിമതിയുള്ള സംസ്ഥാനമാണ് കേരളമെന്നും ഒരു വർഗീയ കലാപം പോലും നടന്നിട്ടില്ലാത്ത സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ഫെഡറല്‍ ഘടന അട്ടിമറിക്കാന്‍ ബിജെപി നിരന്തരം ശ്രമിക്കുകയാണെന്നു വിമർശിച്ച മുഖ്യമന്ത്രി ബിബിസി ഓഫീസുകളില്‍ നടത്തിയ റെയ്ഡിനെയും ശക്തമായി അപലപിച്ചുകൊണ്ട് കേന്ദ്രം അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും വിമർശിച്ചു… അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ്റെ ദേശീയ സമ്മേളനത്തിന് നാളെ സമാപനമാകും…

Previous articleഐപിഎല്‍ മാര്‍ച്ച് 31 മുതല്‍; ആദ്യ മത്സരത്തിൽ ഗുജറാത്തും ചെന്നൈയും ഏറ്റുമുട്ടും
Next articleസ്‌കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 13 മുതല്‍ 30വരെ