Home News കെ-ടെറ്റ് അപേക്ഷ: തെറ്റ് തിരുത്താൻ അവസരം

കെ-ടെറ്റ് അപേക്ഷ: തെറ്റ് തിരുത്താൻ അവസരം

93
0

കെ-ടെറ്റ് ഒക്ടോബർ 2022 പരീക്ഷയ്ക്കായി അപേക്ഷിച്ചവരിൽ അപേക്ഷയിലെ തെറ്റുകൾ തിരുത്തുവാനുള്ള അവസരം 14ന് വൈകിട്ട് അഞ്ചുവരെ https://ktet.kerala.gov.in ലെ CANDIDATE LOGIN -ൽ ലഭ്യമാകും.അപേക്ഷ പൂർണമായി സമർപ്പിച്ച എല്ലാ അപേക്ഷാർഥികളും ആപ്ലിക്കേഷൻ നമ്പറും ആപ്ലിക്കേഷൻ ഐ.ഡി.യും നൽകി ഓൺലൈനായി CANDIDATE LOGIN ചെയ്ത് അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങളും ഫോട്ടോയും APPLICATION EDIT എന്ന ലിങ്കിലൂടെ നിർബന്ധമായും പരിശോധിക്കണം.ഈ അവസരത്തിൽ നിർദ്ദിഷ്ട മാതൃകയിലുള്ള ഫോട്ടോ ഉൾപ്പെടുത്തുന്നത് കൂടാതെ അപേക്ഷയിൽ നൽകിയിട്ടുള്ള ലാംഗ്വേജ്, ഓപ്ഷണൽ സബ്ജക്ടുകൾ, വിദ്യാഭ്യാസ ജില്ല. അപേക്ഷാർഥിയുടെ പേര്, രക്ഷകർത്താവിന്റെ പേര്, ജെൻഡർ, ജനനതീയതി എന്നിവയും തിരുത്താം.

Previous articleതൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം വൈകിയാൽ നഷ്ടപരിഹാരം: എംബി രാജേഷ്
Next articleഡ്രൈവിംഗ് ടെസ്റ്റ്, വാഹന പരിശോധന ഒഴികയുള്ള മറ്റെല്ലാ സേവനങ്ങളും ഇനി ഓണ്‍ലൈനിൽ