കെ ടി യു വി സി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി. സിസാ തോമസിൻ്റെ നിയമനം ചട്ടപ്രകാരമുള്ളതല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് . സിസാ തോമസിനെ നീക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. സർക്കാർ അപ്പീൽ പരിഗണിച്ചാണ് ഡിവിഷൻ ബഞ്ചിൻ്റെ ഉത്തരവ്. നിയമനം ശരിവച്ചുള്ള ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ഉത്തരവിലെ ചില പരാമർശങ്ങൾ ഡിവിഷൻ ബഞ്ച് നീക്കി. കെ ടി യു താത്ക്കാലിക വി സി യായി സിസാ തോമസിനെ നിയമിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്തും , നിയമനം ശരിവച്ച സിംഗിൾ ബഞ്ച് ഉത്തരവിന് എതിരെയുമുള്ള സർക്കാർ അപ്പീൽ പരിഗണിച്ചാണ് ഡിവിഷൻ ബഞ്ചിൻ്റെ ഉത്തരവ്. സിസാ തോമസിൻ്റെ നിയമനം ചട്ടപ്രകാരമുള്ളതല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. സിസാ തോമസിനെ നീക്കാൻ സർക്കാരിന് അധികാരമുണ്ട് . കെ ടി യു ആക്ടിൻ്റെ 13 (7 ) ഉപവകുപ്പ് പ്രകാരം സർക്കാരിൻ്റെ ശുപാർശ പ്രകാരമായിരുന്നു താത്ക്കാലിക നിയമനമാണെങ്കിലും ഗവർണർ നടത്തേണ്ടിയിരുന്നത്. എന്നാൽ പ്രത്യേക സാഹചര്യത്തിൽ നടത്തിയ നിയമനമായതിനാൽ കോടതി ഇടപെടുന്നില്ല. സിസാ തോമസിന് ആറ് മാസം പോലും തുടരാൻ അവകാശമില്ല. സ്ഥിരം വി സി നിയമനവുമായി സർക്കാരിന് മുന്നോട്ട് പോകാം നിയമനത്തിനായി നിശ്ചിത യോഗ്യതകളുള്ള മൂന്ന് പേരുടെ പാനൽ തയ്യാറാക്കി ചാൻസലർക്ക് സമർപ്പിക്കണം , ആ പാനലിൽ നിന്ന് വേണം ഗവർണർ പുതിയ വിസിയെ നിയമിക്കാനെന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. സിസാ തോമസിൻ്റെ നിയമനം ശരിവച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പുറപ്പെടുവിച്ച ഉത്തരവിലെ ചില പരാമർശങ്ങൾ കോടതി നീക്കി. ഡിവിഷൻ ബഞ്ചിൻ്റെ ഉത്തരവ് ഗവർണർക്കും തിരിച്ചടിയായി . ഭരണഘടനയുടെ സെക്ഷൻ 7 (3) എൻട്രി 25 പ്രകാരം വിദ്യാഭ്യാസത്തിലുള്ള സംസ്ഥാന സർക്കാരിൻ്റെ അവകാശങ്ങളെ ശരിവക്കുക കൂടിയാണ് ഡിവിഷൻ ബഞ്ച് ഉത്തരവ്. സർക്കാരും ഗവർണറും തമ്മിൽ തർക്കം നിലനിൽക്കുന്ന ചില സർവ്വകലാശാലാ കേസുകളിലും ഡിവിഷൻ ബഞ്ചിൻ്റെ ഈ ഉത്തരവ് നിർണ്ണായകമാകും