കെ എം ഷാജിയുടെ വീട്ടിൽ നിന്ന് വിജിലിൻസ് പിടിച്ചെടുത്ത പണം കണ്ട് കെട്ടാൻ സർക്കാർ ഉത്തരവ്. 47,35,500 കണക്കിൽപെടാത്തതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അഴിമതി നിരോധന നിയമപ്രകാരം കണ്ടുകെട്ടാനാണ് ഉത്തരവ്. പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് പറയുന്ന ഷാജിയുടെ വാദം തെറ്റാണെന്ന വിജിലിൻസിന്റെ കണ്ടെത്തലും ഉത്തരവിൽ പ്രതിപാദിക്കുന്നുണ്ട്. വിജിലൻസിന്റെ അപേക്ഷയെ തുടർന്നാണ് സർക്കാർ ഉത്തരവ് ഇറക്കിയത്. പണം കണ്ടുകെട്ടാനായി കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെല്ലിലെ ഡെപ്യൂട്ടി സുപ്രണ്ട് രമേശ് എ ആർ നെ ചുമതലപ്പെടുത്തി. വിജിലൻസ് പിടിച്ചെടുത്ത പണം തിരിച്ചു നൽകണമെന്ന് ഷാജിയുടെ ഹർജി കോടതി തള്ളിയിരുന്നു.