Home News കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ അന്തരിച്ചു

കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ അന്തരിച്ചു

19
0

കെപിസിസി ട്രഷറർ വി പ്രതാപചന്ദ്രൻ അന്തരിച്ചു. അദ്ദേഹത്തിന് 73 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ വച്ച് ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. മുൻ കെപിസിസി പ്രസിഡൻറും മന്ത്രിയും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റുമായിരുന്ന വരദരാജൻ നായരുടെ മകനാണ്.മുൻ കെഎസ്‌യു ജില്ലാ പ്രസിഡന്റ്, ഡിസിസി ജനറൽ സെക്രട്ടറി, തിരുവനന്തപുരം പ്രസ്സ്ക്ലബ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇടയ്ക്ക് രാഷ്ട്രീയ രംഗത്ത് നിന്ന് അവധിയെടുത്ത് ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തന മേഖലയില്‍ ഉപരിപഠനം നടത്തി.മടങ്ങിയെത്തിയ ശേഷം പ്രതാപചന്ദ്രന്‍ പാർട്ടി മുഖപത്രത്തില്‍ ജോലി ചെയ്തിരുന്നു. അതിനൊപ്പം തൊഴിലാളി യൂണിയന്‍ രംഗത്തും സജീവമായിരുന്നു

Previous articleബഫർസോൺ വിഷയം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്ന്
Next articleലോകകപ്പ് ഫുട്ബോൾ: പുതിയ റെക്കോർഡ് സൃഷ്ടിച്ച് ലിയോണൽ മെസ്സിയും കിലിയൻ  എംബാപ്പെയും