കെടിയു വിസി നിയമനവുമായി ബന്ധപെട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താത്കാലിക വിസിയെ മാറ്റാൻ ഹൈക്കോടതി നിർദേശിച്ചിട്ടില്ലെന്നും ഗവർണർ ദില്ലിയിൽ പറഞ്ഞു. അതേ സമയം വിസി നിയമനത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ തടസ്സ ഹർജി ഫയൽ ചെയ്തു. കേരള സാങ്കേതിക സര്‍വകലാശാലയിലെ പുതിയ വി.സി ആരെന്ന് നിര്‍ദേശിക്കേണ്ടത് സര്‍ക്കാരാണെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാൽ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. താൻ ആരിൽനിന്നും നിയമോപദേശം തേടിയിട്ടില്ലെന്നും സർക്കാർ തന്ന പട്ടികയെ സംബന്ധിച്ച്
ഉടൻ അന്തിമ തീരുമാനം എടുക്കുമെന്നും ഗവർണർ ദില്ലിയിൽ പറഞ്ഞു. അതേ സമയം കെട്ടിയു വിസി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു. ചാന്‍സലറായ ഗവര്‍ണർ ഹര്‍ജി നൽകിയാൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്‍പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തത്.