കെ.ടി.യു വിസി നിയമനത്തിലെ ഹൈക്കോടതി വിധിയിൽ നിയമോപദേശം തേടിയിട്ടില്ലെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ.കോടതിയിൽ നിന്ന് നിർദ്ദേശങ്ങളൊന്നും കിട്ടിയിട്ടില്ലെന്നും ഉത്തരവിൽ വ്യക്തത തേടി കോടതിയിൽ പോകില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു. കെ ടി യു താൽക്കാലിക വി സി നിയമനത്തിന് അംഗങ്ങളെ ഉൾപ്പെടുത്തി പാനൽ ശുപാർശ ചെയ്യാൻ സർക്കാറിന് അധികാരമുണ്ടെന്ന ഹൈകോടതി വിധിക്ക് പിന്നാലെയാണ് ഗവർണറുടെ പ്രതികരണം. സാങ്കേതിക സർവകലാശാലയിൽ താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിന് അംഗങ്ങളെ ഉൾപ്പെടുത്തി പാനൽ ശുപാർശ ചെയ്യാൻ സർക്കാറിന് അധികാരമുണ്ടെന്ന ഹൈകോടതി വിധിക്ക് പിന്നാലെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിലപാടിൽ മാറ്റം വരുത്തുന്നത്. വിസി നിയമനത്തിലെ ഹൈക്കോടതി ഉത്തരവിൽ നിയമോപദേശം തേടിയിട്ടില്ലെന്നും കോടതിയിൽ നിന്ന് നിർദ്ദേശങ്ങളൊന്നും കിട്ടിയിട്ടില്ലെന്നും ഗവർണ്ണർ ദില്ലിയിൽ പറഞ്ഞു. ഉത്തരവിൽ വ്യക്തത തേടി കോടതിയിൽ പോകില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. അതേസമയം സിസ തോമസിനെ താൽക്കാലിക വിസി ആയി നിയമിച്ച ഗവർണറുടെ നടപടിക്കെതിരെ ആയിരുന്നു ഹൈക്കോടതിയുടെ പരാമർശം.നിയമനത്തിന് മൂന്നുപേരടങ്ങിയ പാനൽ സർക്കാരാണ് ശുപാർശ ചെയ്യേണ്ടതെന്നും ആ പാനലിൽ നിന്നായിരിക്കണം വിസിയെ നിയമിക്കേണ്ടത് എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു