കെഎസ്ആർടിസി സൂപ്പർ ക്ലാസ് ബസുകളുടെ കാലപരിധി ഉയർത്തി സർക്കാർ ഉത്തരവ്. നിലവിൽ എട്ടുവർഷത്തിനു മുകളിലും 10 വർഷത്തിനു താഴെയും പഴക്കമുള്ള ഫാസ്റ്റ് പാസഞ്ചർ മുതൽ മുകളിലേക്കുള്ള സൂപ്പർ ക്ലാസ് ബസുകളുടെ പഴക്കം 10 വർഷമാകുന്നതു വരെ സർവീസ് നടത്തുന്നതിനാണ് സർക്കാർ അനുമതി അനുമതി നൽകിയത്.കെഎസ്ആർടിസിയുടെ ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഡീലക്സ്, പ്രീമിയം, എസി വിഭാഗത്തിലുള്ള സൂപ്പർ ക്ലാസ് ബസുകളുടെ നിലവിലെ അനുവദനീയമായ കാലപരിധി ഒൻപതു വർഷമാണ്