Home News കെ​എ​സ്ആ​ർ​ടി​സി​യി​ൽ പ്ര​ത്യേ​ക അ​ക്കൗ​ണ്ടിം​ഗ് വി​ഭാ​ഗം നി​ല​വി​ൽ വ​ന്നു

കെ​എ​സ്ആ​ർ​ടി​സി​യി​ൽ പ്ര​ത്യേ​ക അ​ക്കൗ​ണ്ടിം​ഗ് വി​ഭാ​ഗം നി​ല​വി​ൽ വ​ന്നു

33
0

പ്ര​തി​ദി​നം ആ​റു കോ​ടി​യോ​ളം രൂ​പ കൈ​കാ​ര്യം ചെ​യ്യ​പ്പെ​ടു​ന്ന കെ​എ​സ്ആ​ർ​ടി​സി​യി​ൽ പ്ര​ത്യേ​ക​മാ​യു​ള്ള അ​ക്കൗ​ണ്ടിം​ഗ് വി​ഭാ​ഗം നി​ല​വി​ൽ വ​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ കോ​ർ​പ്പ​റേ​ഷ​നും അം​ഗീ​കൃ​ത സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി ഒ​പ്പു​വ​ച്ച ദീ​ർ​ഘ​കാ​ല സേ​വ​ന വേ​ത​ന ക​രാ​ർ പ്ര​കാ​ര​മാ​ണ് തീ​രു​മാ​നം.കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഓ​രോ ബ​സി​ന്‍റേ​യും യൂ​ണി​റ്റി​ന്‍റെ​യും ക​ണ​ക്കു​ക​ൾ വി​ശ​ക​ല​നം ചെ​യ്യു​ന്ന​തി​നാ​യി പ്ര​ത്യേ​ക​മാ​യ അ​ക്കൗ​ണ്ടിം​ഗ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തു​മൂ​ലം 2017-18 വ​ർ​ഷം വ​രെ മാ​ത്ര​മേ കോ​ർ​പ​റേ​ഷ​ന്‍റെ ഓ​ഡി​റ്റ് പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ളൂ. ദി​വ​സേ​ന യൂ​ണി​റ്റു​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന ക​ണ​ക്കു​ക​ളി​ൽ വ​ലി​യ വ്യ​ത്യാ​സ​മാ​ണ് ക​ണ്ടു​വ​രു​ന്ന​ത്.തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​മാ​യി ഒ​പ്പി​ട്ട ദീ​ർ​ഘ​കാ​ല ക​രാ​റി​ലാ​ണ് നി​ല​വി​ലു​ള്ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് വി​ഭാ​ഗ​ത്തി​ൽ നി​ന്നും യോ​ഗ്യ​യു​ള്ള​വ​രെ വി​ന്യ​സി​ച്ച് അ​ക്കൗ​ണ്ടിം​ഗ് വി​ഭാ​ഗം രൂ​പീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​നാ​യി നി​ല​വി​ലു​ള്ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് വി​ഭാ​ഗം ജീ​വ​ന​ക്കാ​രി​ൽ നി​ന്നും ബി​കോം, എം​കോം വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള ജീ​വ​ന​ക്കാ​രെ പു​ന​ർ വി​ന്യ​സി​ച്ചാ​ണ് അ​ക്കൗ​ണ്ട്സ് വി​ഭാ​ഗം രൂ​പീ​ക​രി​ക്കു​ന്ന​ത്.ആ​ദ്യ ഘ​ട്ട​ത്തി​ൽ ചീ​ഫ് ഓ​ഫീ​സ്, ജി​ല്ലാ ഓ​ഫീ​സ്, ഡി​പ്പോ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 17 സൂ​പ്ര​ണ്ടു​മാ​രേ​യും, 165 അ​സി​സ്റ്റ​ന്‍റ് വി​ഭാ​ഗം ജീ​വ​ന​ക്കാ​രേ​യു​മാ​ണ് പ്രാ​ഥ​മി​ക​മാ​യി അ​ക്കൗ​ണ്ട്സ് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. യോ​ഗ്യ​ത​യു​ള്ള അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ എ​ണ്ണം മ​തി​യാ​കാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ൽ ഡ്രൈ​വ​ർ ഒ​ഴി​കെ​യു​ള്ള മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ലെ ബി​കോം, എം​കോം ബി​രു​ദ​മു​ള്ള ജീ​വ​ന​ക്കാ​രെ​യും പ​രി​ഗ​ണി​ക്കും.

Previous articleവില്പന നികുതി കുറച്ചു; സംസ്ഥാനത്ത് വൈൻ വില കുറയും
Next articleഗുജറാത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും