Home News കുതിരവട്ടത്ത് അന്തേവാസിയുടെ ആത്മഹത്യാ ശ്രമം; ആത്മഹത്യക്ക്  ശ്രമിച്ചത് ദൃശ്യ കൊലക്കേസ് പ്രതി

കുതിരവട്ടത്ത് അന്തേവാസിയുടെ ആത്മഹത്യാ ശ്രമം; ആത്മഹത്യക്ക്  ശ്രമിച്ചത് ദൃശ്യ കൊലക്കേസ് പ്രതി

77
0

കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയിൽ അന്തേവാസി ആത്മഹത്യക്ക് ശ്രമിച്ചു. പെരിന്തൽമണ്ണ ദൃശ്യ വധക്കേസ് പ്രതി വിനേഷ് ആണ് ഫൊറൻസിക് സെല്ലിൽ ആത്മഹത്യാ ശ്രമം നടത്തിയത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരൻ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. വിനേഷിനെതിരെ, കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. നേരത്തെയും ഇയാൾ ആത്മഹത്യാശ്രമം നടത്തിയിരുന്നു.കഴിഞ്ഞ ഓഗസ്റ്റ് 15ന് വിനേഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിച്ചിരുന്നു. നേരത്തെ സബ് ജയിലിൽ റിമാൻഡിലിരിക്കെയാണ് വിനേഷ് ആത്മഹത്യാ ശ്രമം നടത്തിയത്. മഞ്ചേരി സബ് ജയിലിലെ സെല്ലില്‍ വിനീഷ് തുടര്‍ച്ചയായി ഛര്‍ദിക്കുന്നത് കണ്ട ജയില്‍ വാര്‍ഡന്‍മാര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൊതുക് തിരി കഴിച്ചാണ് വിനീഷ് അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Previous articleജിദ്ദ – കണ്ണൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് ആരംഭിച്ചു; എല്ലാ ഞായറാഴ്ച്ചയും സർവീസ്
Next articleഹിമാചലിൽ പ്രചരണം ശക്തമാക്കി മുന്നണികൾ