കിഫ്ബിക്കെതിരായ നീക്കത്തിൽ ഈ ഡിക്ക് റിസർവ്വ് ബാങ്കിൽ നിന്നും തിരിച്ചടി. മസാല ബോണ്ടിറക്കാൻ കിഫ്ബിക്ക് അനുമതി നൽകിയതായി റിസർവ്വ് ബാങ്ക് ഹൈക്കോടതി അറിയിച്ചു. 2018 ൽ എൻ ഒ സി നൽകിയ കണക്കുകൾ കൃത്യമായി കിഫ്ബി സമർപ്പിച്ചുവെന്നും റിസർവ്വ് ബാങ്ക്
ഹൈക്കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു .
ഫെമാനിയമത്തിന്റെ ലംഘനമുണ്ടെങ്കിൽ ഈ ഡിക്ക് പരിശോധിക്കാമെന്നും ആർ ബി ഐ വ്യക്തമാക്കി . ഇ ഡി നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് തോമസ് ഐസക്ക് സമർപ്പിച്ച ഹർജി പരിഗണിക്കവേ രണ്ട് കാര്യങ്ങൾ സത്യവാങ്മൂലം സമർപ്പിക്കാൻ റിസർവ്വ് ബാങ്കിനോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. മസാല ബോണ്ടിറക്കാൻ കഫ്ബിക്ക്അനുമതി നൽകിയിരുന്നോ, ഇടപാടുകൾ നിരീക്ഷിക്കേണ്ടതും വീഴ്ചയുണ്ടെങ്കിൽ പരിശോധിക്കേണ്ടതും ഏത് ഏജൻസിയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. കോടതി പലതവണ ആവശ്യപ്പെട്ടെങ്കിലും ഒരു വർഷത്തോളമായി സത്യവാങ്മൂലം സമർപ്പിക്കാതെ കേസ് നീട്ടിക്കൊണ്ടു പോവുകയായിരുന്നു റിസർവ്വ് ബാങ്ക്. ഒടുവിൽ കോടതിയുടെ അന്ത്യശാസനത്തിന് വഴങ്ങി ഇന്ന്എതിർ സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നു. മസാല ബോണ്ടിറക്കാൻ കിഫ്ബിക്ക് അനുമതി നൽകിയിരുന്നതായി റിസർവ്വ് ബാങ്ക് സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു
ആക്സിസ് ബാങ്ക് മുഖേന പണ സമാഹരണത്തിന് 2018 ൽ എൻ ഒ സി നൽകിയതായി സത്യവാങ്മൂലം വ്യക്തമാക്കുന്നു. നിയമപ്രകാരം പാലിക്കേണ്ട നടപടിക്രമങ്ങൾ കിഫ്ബി പാലിച്ചിട്ടുണ്ട്. മസാല ബോണ്ട് വഴി സമാഹരിച്ച തുകയുടെ വിശദാംശങ്ങൾ ഓരോ മാസവും കിഫ്ബി നൽകിയിട്ടുണ്ട്. ലഭിച്ച തുകയും വിനിയോഗിച്ച രീതിയും വ്യക്തമാക്കുന്ന കൃത്യമായ കണക്കാണ് കിഫ്ബി നൽകിയിരിക്കുന്നത്. ഫെമ നിയമലംഘനം ഉണ്ടെങ്കിൽ ഈ ഡിക്ക് പരിശോധിക്കാമെന്നും റിസർവ്വ് ബാങ്ക് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്. റിസർവ്വ് ബാങ്കിന്റെ മറുപടി സത്യവാങ്മൂലം ലഭിച്ച പശ്ചാത്തലത്തിൽ തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹർജികൾ ഹൈക്കോടതി ഉടൻ പരിഗണിക്കും.