Home News കിടപ്പുരോഗികള്‍ക്ക് റേഷന്‍ കാര്‍ഡ് മാറ്റത്തിനായി നേരിട്ട് അപേക്ഷിക്കാം

കിടപ്പുരോഗികള്‍ക്ക് റേഷന്‍ കാര്‍ഡ് മാറ്റത്തിനായി നേരിട്ട് അപേക്ഷിക്കാം

88
0

ഗുരുതര രോഗം ബാധിച്ചവര്‍, കിടപ്പ് രോഗികള്‍, നിത്യ രോഗികള്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ ഓണ്‍ലൈന്‍ വഴിയല്ലാതെ നേരിട്ട് അപേക്ഷിക്കാമെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു.രോഗ വിവരങ്ങള്‍ വ്യക്തമാക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് സഹിതം അതാത് താലൂക്ക് സപ്ലൈ ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്. ഇതിന് പ്രത്യേക സമയ പരിധിയില്ലെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Previous article‘മൂന്ന് മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാരുള്ള കപ്പൽ നൈജീരിയക്ക് കൈമാറും’: എക്വറ്റോറിയൽ ഗിനി സർക്കാർ
Next articleപാഠ്യപദ്ധതി പരിഷ്കരണം:സ്കൂളുകളിൽ വിദ്യാർഥികളുടെ ചർച്ച ആരംഭിച്ചു