Home News കണ്ണൂർ രാജ്യാന്തര വിമാനത്താവളം: പോയിന്റ് ഓഫ് കോൾ പദവി നൽകാനാവില്ലെന്ന് കേന്ദ്രം

കണ്ണൂർ രാജ്യാന്തര വിമാനത്താവളം: പോയിന്റ് ഓഫ് കോൾ പദവി നൽകാനാവില്ലെന്ന് കേന്ദ്രം

31
0

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി നൽകാനാവില്ലെന്ന് കേന്ദ്രം. ഇതോടെ കണ്ണൂരിൽ നിന്നും വിദേശ വിമാന കമ്പനികൾക്ക് കൂടുതൽ സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നതിനുള്ള അനുമതി ഉണ്ടാകില്ല, ഡോ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.  കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും വിദേശ വിമാന കമ്പനികൾക്ക് കൂടുതൽ സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നതിനുള്ള പോയിന്റ് ഓഫ് കോൾ പദവി നൽകാനാവില്ലെന്നാണ് കേന്ദ്രം നിലപാട്. കേരളത്തിൽ ഇതിനോടകം തന്നെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങൾക്ക് പോയിന്റ് ഓഫ് കോൾ പദവി ഉണ്ടെന്ന് കേന്ദ്രം അറിയിച്ചു. എന്നാൽ മറ്റുമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേരളത്തിന്റെ ഈ ആവശ്യം കേന്ദ്ര ഗവൺമെന്റ് ഇപ്പോൾ അവഗണിച്ചിരിക്കുന്നത്. രാജ്യസഭയിൽ
ഡോ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.കണ്ണൂർ വിമാനത്താവളത്തിന്റെ നിലനിൽപിന് പോയിന്റ് ഓഫ് കോൾ പദവി നൽകേണ്ടത് അനിവാര്യമാണെന്നു ഈ ആവശ്യം നിരവധി തവണ ചൂണ്ടിക്കാണിച്ചിട്ടും കേന്ദ്രം നിഷേധാത്മകമായ നിലപാട് തുടരുന്നത് തികച്ചും പ്രതിഷേധാർഹമാണെന്നും ഡോ ജോൺ ബ്രിട്ടാസ്് എംപി വിമർശിച്ചു. ഇന്ത്യ 116 രാജ്യങ്ങളുമായാണ് പോയിൻറ് ഓഫ് കോൾ കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. നിലവിൽ കണ്ണൂർ എയർപോർട്ടിൽ നിന്നും 65 അന്താരാഷ്ട്ര സർവീസുകൾ മാത്രമാണ് ഉള്ളത്.കേന്ദ്രം പോയിൻറ് ഓഫ് കോൾ പദവി നിഷേധിച്ച തീരുമാനം സംസ്ഥാനത്തെ വ്യവസായ ടൂറിസ വികസന മേഖലയ്ക്ക് കൂടിയാണ് തിരിച്ചടിയായത്.കേരളത്തിൻറെ പല വികസന പദ്ധതികൾക്കും തടസ്സം നിൽക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും തുടർച്ചയായി ഉണ്ടാകുന്നത്

Previous articleനെറ്റോ ക്രിസ്റ്റഫറിന്റെ ഏകൻ ഫെബ്രുവരി 24ന് തിയ്യേറ്ററുകളിലേക്ക്
Next articleവാട്‌സ്ആപ്പിലൂടെ  സര്‍ക്കാര്‍ പദ്ധതികള്‍ ഇനി വേഗത്തിൽ അറിയാം; ചാറ്റ് ജിപിടി പ്രയോജനപ്പെടുത്താന്‍ കേന്ദ്രവും