Home News ഒരു ലക്ഷം സംരംഭമെന്ന ലക്ഷ്യം എട്ടുമാസം കൊണ്ട് നേടാനായി: മുഖ്യമന്ത്രി പിണറായി വിജയൻ

ഒരു ലക്ഷം സംരംഭമെന്ന ലക്ഷ്യം എട്ടുമാസം കൊണ്ട് നേടാനായി: മുഖ്യമന്ത്രി പിണറായി വിജയൻ

27
0
ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭമെന്ന ലക്ഷ്യം എട്ടുമാസം കൊണ്ട് നേടാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ… സംരംഭകരുടെ എണ്ണം ഇനിയും വർധിക്കുക തന്നെ ചെയ്യും… അതേസമയം സ്ത്രീകളുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു… തിരുവനന്തപുരത്ത് വനിതാ വികസന കോർപ്പറേഷന്റെ 35ആം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം..
കേരളത്തിൽ സംരംഭങ്ങളുടെ എണ്ണം പ്രതീക്ഷിച്ചതിലും അപ്പുറത്തേയ്ക്ക് കുതിയ്ക്കുകയാണ്. ഒരു വർഷം കൊണ്ട് ഒരു ലക്ഷമാണ് ലക്ഷ്യമുണ്ടായിരുന്നത് എങ്കിൽ, വെറും എട്ട് മാസം കൊണ്ട് അത് പൂർത്തിയായെന്ന് മുഖ്യമന്ത്രി.വര്‍ക്ക് ഫ്രം ഹോം സംസ്ഥാനത്ത് എങ്ങനെ ഉപയോഗിക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. വര്‍ക്ക് നിയര്‍ ഹോമും കൂടുതല്‍ യാഥാര്‍ത്ഥ്യമാക്കും. ഇതിലൂടെ സ്ത്രീകളുടെ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വനിതാ വികസന കോര്‍പ്പറേഷന്‍ മികവുറ്റ പ്രവര്‍ത്തനങ്ങളാണ് സ്ത്രീകളുടെ ഉന്നമനത്തിനായി നടത്തുന്നത്. കോർപ്പറേഷന്റെ 35 ആം വാർഷിക സമ്മേളനത്തിൽ മന്ത്രി വീണാ ജോർജ്ജ് അധ്യക്ഷയായി. ചടങ്ങിൽ മന്ത്രി ആന്റണി രാജു, പി കെ ശ്രീമതി തുടങ്ങിയവർ പങ്കെടുത്തു.
Previous articleവനിതാ ട്വന്‍റി 20 ലോകകപ്പ്:  ഇന്ത്യ– ഓസ്ട്രേലിയ  സെമി ഇന്ന്
Next articleപ്രപഞ്ച വികാസം: പുതിയ ടെലിസ്കോപ്പുമായി യൂറോപ്യൻ സ്പേസ് ഏജൻസി