Home News ഒരു കോടി രൂപയുടെ ഭാ​ഗ്യശാലി ആര്; ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

ഒരു കോടി രൂപയുടെ ഭാ​ഗ്യശാലി ആര്; ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

50
0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-24 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. FN 458063 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ FX 573912 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

Previous articleമാധ്യമപ്രവർത്തകൻ ജി എസ് ഗോപീകൃഷ്ണൻ അന്തരിച്ചു
Next articleകാ​​ലി​​ത്തീ​​റ്റ വി​​ല​​വ​​ർ​​ധ​​ന​​: മി​​ൽ​​മ ആ​​സ്ഥാ​​ന​​ത്ത് ക്ഷീ​​രക​​ർ​​ഷ​​ക​​രു​​ടെ സ​​മ​​രം നാ​​ളെ