Home News ഐ എൻ എസ് വിക്രാന്തിലെ മോഷണം; പ്രതികൾക്ക് തടവ്ശിക്ഷ

ഐ എൻ എസ് വിക്രാന്തിലെ മോഷണം; പ്രതികൾക്ക് തടവ്ശിക്ഷ

78
0

നാവിക സേനയുടെ വിമാനവാഹിനി കപ്പലായ ഐ എൻ എസ് വിക്രന്തിൽ മോഷണം നടത്തിയ കേസിലെ പ്രതികൾക്ക് തടവുശിക്ഷ. ഒന്നാം പ്രതി സുമിത് കുമാറിന് 5 വർഷവും രണ്ടാം പ്രതി ദയ റാഹിമിന് 3വർഷവുമാണ് തടവ്. കൊച്ചി എൻ ഐ എ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികൾ കുറ്റം സമ്മതിച്ചാൽ വിചാരണയില്ലാതെയാണ് ശിക്ഷ വിധിച്ചത്. കപ്പലിലെ കരാർ തൊഴിലാളികളായിരുന്നു പ്രതികൾ. 2019 സെപ്റ്റംബറിൽ ആയിരുന്നു കൊച്ചിൻ ഷിപ്പിയാർഡിൽ നിർമാണത്തിലിരുന്ന ഐ എൻ എസ് വിക്രാന്തിൽ മോഷണം നടന്നത്. കപ്പലിലെ കമ്പ്യൂട്ടറുകളിൽ 5എണ്ണത്തിൽ ഹാർഡ് ഡിസ്കുകൾ, മൈക്രോ പ്രോസസ്സർ, റാം, കേബിൾ തുടങ്ങിയവയാണ് മോഷണം പോയത്.

Previous articleദില്ലി മുൻസിപ്പൽ തെരഞ്ഞെടുപ്പ്; തിയ്യതി പ്രഖ്യാപിച്ചു
Next articleകെ എം ഷാജിക്ക് തിരിച്ചടി;പണം കണ്ടുകെട്ടാൻ ഉത്തരവ്