Home News ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ പുതിയ ഉപദേശക സമിതിയെ തെരഞ്ഞെടുക്കണമെന്ന് ഹൈക്കോടതി

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ പുതിയ ഉപദേശക സമിതിയെ തെരഞ്ഞെടുക്കണമെന്ന് ഹൈക്കോടതി

74
0

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ പുതിയ ഉപദേശക സമിതിയെ നിയമാനുസൃതം തെരഞ്ഞെടുക്കാൻ ഹൈക്കോടതി ഉത്തരവ്. രണ്ട് മാസത്തിനകം പുതിയ ഉപദേശക സമിതി ചുമതലയേൽക്കണമെന്നും ദേവസ്വം ബോർഡിന് നിർദേശം നൽകി. ഹൈക്കോടതി ദേവസ്വം ബഞ്ചിന്റേതാണ് ഉത്തരവ്.കഴിഞ്ഞ പത്തുവർഷമായി തെരഞ്ഞെടുപ്പ് നടക്കാതെ ഉപദേശക സമിതി ഭരണത്തിൽ തുടരുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസിൽ ദേവസ്വം ബോർഡിന്റെയും നിലവിലെ ഉപദേശക സമിതിയുടെയും വാദങ്ങൾ കേട്ടശേഷമാണ് വിധി പ്രഖ്യപിച്ചത്. ഉത്തരവ് നിലവിൽ വന്നതോടെ നിലവിലെ ഭരണസമിതി പിരിച്ചുവിടപ്പെട്ടു

Previous articleഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍
Next articleസംസ്ഥാന സ്കൂൾ ശാസ്ത്രമേളയ്ക്ക് നാളെ കൊച്ചിയിൽ തുടക്കം