Home News എഐസിസി പ്രഖ്യാപിച്ച ഹാഥ് സെ ഹാഥ് ജോഡോ ക്യാമ്പയിന്  തുടക്കം

എഐസിസി പ്രഖ്യാപിച്ച ഹാഥ് സെ ഹാഥ് ജോഡോ ക്യാമ്പയിന്  തുടക്കം

45
0

ഭാരത്  ജോഡോ യാത്രയുടെ തുടർച്ചയായി എഐസിസി പ്രഖ്യാപിച്ച ഹാഥ് സെ ഹാഥ് ജോഡോ ക്യാമ്പയിന്  തുടക്കം കുറിച്ച് കോൺഗ്രസ് . സംസ്ഥാനതല ഉദ്ഘാടനം എ ഐ സി സി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ നിർവഹിച്ചു. ഭാരത് ജോഡോ യാത്രയുടെ സന്ദേശങ്ങൾ എല്ലാ വീടുകളിലും എത്തിക്കുകയാണ് ലക്ഷ്യമെന്ന് കെസി വേണുഗോപാൽ പറഞ്ഞു. എറണാകുളം വടുതലയിൽ നിന്നായിരുന്നു കോൺഗ്രസിൻറെ ഹാഥ് സെ ഹാഥ് ജോഡോ ക്യാമ്പയിന്  തുടക്കം കുറിച്ചത്. എഐസിസി ജനറൽ സെക്രട്ടറിമാരായ താരിഖ് അൻവർ , കെ സി വേണുഗോപാൽ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ , രമേശ് ചെന്നിത്തല അടക്കം സംസ്ഥാനത്തെ പ്രമുഖരായ നേതാക്കൾ കൈകോർത്തു കൊണ്ടായിരുന്നു ഭവന സന്ദർശനം നടത്തിയത്.  ബൂത്ത് തല ഭവന സന്ദർശനം കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ കുറ്റപത്രം വീടുകളിൽ എത്തിക്കുമെന്ന് കെസി വേണുഗോപാൽ പറഞ്ഞു. ജാതിമത വ്യത്യാസമില്ലാതെ ജനങ്ങളെ ഒന്നിപ്പിക്കുകയാണ് ലക്ഷ്യം എന്ന് രമേശ് ചെന്നിത്തല. മൂന്നുമാസം കൊണ്ട് ഭവന സന്ദർശനം പൂർത്തിയാക്കുകയാണ് ലക്ഷ്യം. അതോടൊപ്പം മണ്ഡലം ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പദയാത്രയും സംഘടിപ്പിക്കും.

Previous articleഇന്ത്യ-ഓസീസ് മൂന്നാം ടെസ്റ്റ്: മോഹാലി വേദിയായേക്കും 
Next articleഉമ്മൻചാണ്ടിയെ തുടർ ചികിത്സയ്ക്കായ് ബംഗുളൂരുവിലേക്ക് മാറ്റും