ഉമ്മൻചാണ്ടിയുടെ ആരോഗ്യസ്ഥിതി ആശുപത്രിമാറ്റത്തിന് അനുകൂലമെന്ന് നിംസ് ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ. തുടർചികിത്സക്കുള്ള സൗകര്യങ്ങൾ ആശുപത്രിയിൽ പരിമിതമെന്നും ഡോക്ടർസ് അറിയിച്ചു. കുടുംബത്തിന്റെ തീരുമാനം വന്നാൽ ഉമ്മൻചാണ്ടിയെ ഉടൻ വിദഗ്ധചികിത്സക്കായി മാറ്റും.കടുത്ത ന്യൂമോണിയയെ തുടർന്ന് തിങ്കളാഴ്ച ആശുപത്രിയിലെത്തിച്ച ഉമ്മൻചാണ്ടി നിലവിൽ ആരോഗ്യവാനെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പനിയും ശ്വാസതടസ്സവും ന്യുമോണിയയും ഭേദമായതോടെ തുടർചികിത്സക്കായി ആശുപത്രി മാറ്റാമെന്നാണ് മെഡിക്കൽ ബോഡിന്റെ നിർദേശം. ആശുപത്രി മാറ്റത്തിന് ഉമ്മൻചാണ്ടി സമ്മതമറിയിച്ചെന്നും കുടുംബത്തിന്റെ തീരുമാനത്തിന് കാത്തിരിക്കുന്നുവെന്നും മെഡിക്കൽ ബോർഡ് ചീഫ് ഡോ. മഞ്ജുതമ്പി പറഞ്ഞു. ഏത് ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നത് കുടുംബത്തിന്റെ തീരുമാനമാണ്. എയർലിഫ്റ്റിംഗ് വേണ്ടിവന്നാലുള്ള സജ്ജീകരണങ്ങൾ തയ്യാറെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മന്ത്രി അഹ്മദ് ദേവർകോവിൽ ആശുപത്രിയിൽ എത്തി ഉമ്മൻചാണ്ടിയെ സന്ദർശിച്ചു. ബൈറ്റ്
ബംഗളൂരുവിലേക്ക് മാറ്റുകയാണെങ്കിൽ എയർആംബുലൻസ് അടക്കമുള്ള സൗകര്യങ്ങൾ പാർട്ടി ഇതനോടകം സജ്ജീകരിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതൃത്വം പറയുന്നു.. ഉന്മൻ ചാണ്ടിയുടെ കുടുബാംഗങ്ങൾ തീരുമാനമെടുത്താൽ മറ്റു നടപടികളിലേക്ക് കടക്കും.