ദില്ലി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം.ദില്ലി അടക്കം ഉത്തരേന്ത്യയാകെ തണുത്ത് വിറയ്ക്കുകയാണ്. മൂടൽ മഞ്ഞും മലീനീകരണവും അതിരൂക്ഷം. മൂടൽമഞ്ഞിൽ ഹരിയാന ഉപമുഖ്യമന്ത്രിയുടെ വാഹനം അപകടത്തിൽപ്പെട്ടു. അതേ സമയം ഉത്തർപ്രദേശിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. 11 ട്രെയിനുകൾ വൈകി ഓടുന്നു. ദില്ലിയിലെ ഏറ്റവും കുറഞ്ഞ താപനില 6 ഗിഗ്രി സെൽഷിയസായി താണു. കാഴ്ച പരിധി 800 മീറ്ററിനും താഴെയെത്തി. ഇതിനിടെ മൂടൽ മഞ്ഞ് കഴ്ച മറച്ചതിനെ തുടർന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുശ്യന്ത് സിംഗ് ചൗട്ടാലയുടെ വാഹനം അപകടത്തിൽ പെട്ടു. അപകടം ഗൗരവമുള്ളതല്ല. അതേ സമയം ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിൽ ബസും കണ്ടെയ്നറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പത്ത് പേർക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. മൂടൽ മഞ്ഞ് ശക്തമായ സാഹചര്യത്തിൽ 11 ട്രെയിനുകളാണ് വൈകി ഓടുന്നത്. വാഹനങ്ങൾ ഓടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പും പൊലീസും അറിയിച്ചിട്ടുണ്ട്. ജാഗ്രത പാലിക്കാത്തതിനെ തുടർന്നാണ് അപകടങ്ങൾ കൂടുന്നതെന്നും അധികൃതർ വ്യക്തമാക്കി. ദില്ലിയിൽ അന്തരീക്ഷ മലിനീകരണ തോതും രൂക്ഷമാണ്. മോശം അവസ്ഥയിലാണ് അന്തരീക്ഷം. അതിനാൽ ശ്വസിക്കുന്നതിനടക്കം ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്