Home News ഇ-ഗവേണന്‍സ് പുരസ്കാരം; കേരള പൊലീസിന്‍റെ വിവിധ പദ്ധതികള്‍ക്ക്

ഇ-ഗവേണന്‍സ് പുരസ്കാരം; കേരള പൊലീസിന്‍റെ വിവിധ പദ്ധതികള്‍ക്ക്

38
0

പൊതുജന സേവനരംഗത്ത് ഇ-ഗവേണന്‍സ് പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ കേരള പൊലീസിന്‍റെ വിവിധ പദ്ധതികള്‍ക്ക് ലഭിച്ചു. തിരുവനന്തപുരത്ത് ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വി.ശിവന്‍കുട്ടി എന്നിവര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.സോഷ്യല്‍ മീഡിയ ആന്‍റ് ഇ-ഗവേണന്‍സ് വിഭാഗത്തില്‍ (2018) ഒന്നാം സ്ഥാനം കേരള പൊലീസ് സോഷ്യല്‍ മീഡിയ വിഭാഗത്തിനു ലഭിച്ചു. ഇ-സിറ്റിസണ്‍ സര്‍വ്വീസ് ഡെലിവറി വിഭാഗത്തില്‍ (2018) പൊലീസ് സൈബര്‍ ഡോമിനാണ് രണ്ടാം സ്ഥാനം ലഭിച്ചത്. 2019-20, 2020-21 വര്‍ഷങ്ങളില്‍ എം.ഗവേണന്‍സിന് ഒന്നാം സ്ഥാനം, മികച്ച വെബ്സൈറ്റിന് രണ്ടാം സ്ഥാനം എന്നിവ മറ്റ് സ്ഥാപനങ്ങളുമായി പങ്കിട്ടു.സോഷ്യല്‍ മീഡിയ ആന്‍റ് ഇ-ഗവേണന്‍സ് വിഭാഗത്തില്‍ രണ്ടാം സ്ഥാനവും കേരള പൊലീസ് നേടി. ദക്ഷിണമേഖലാ ഐ.ജി പി.പ്രകാശ്, എസ്.പി ഡോ.ദിവ്യ.വി ഗോപിനാഥ്, തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ എന്നിവരും സംഘവും അവാര്‍ഡ് സ്വീകരിച്ചു.

Previous articleനടൻ കൊച്ചു പ്രേമൻ അന്തരിച്ചു
Next articleക്ഷേ​ത്ര​ങ്ങ​ളി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ നി​രോ​ധി​ച്ചു: ഉത്തരവിറക്കി മദ്രാസ് ഹൈക്കോടതി