Home News ഇന്ത്യ ചൈന അതിർത്തി സംഘർഷം: പാർലമെന്റ് ഇന്നും പ്രക്ഷുബ്ധം

ഇന്ത്യ ചൈന അതിർത്തി സംഘർഷം: പാർലമെന്റ് ഇന്നും പ്രക്ഷുബ്ധം

22
0

പാർലമെന്റ് ഇന്നും പ്രക്ഷുബ്ധം. ഇന്ത്യ ചൈന അതിർത്തി സംഘർഷത്തിൽ സഭാ നടപടികൾ മാറ്റിവെച്ച ചർച്ച വേണമെന്ന് പ്രതിപക്ഷം .ചർച്ച അനുവദിക്കാത്തതിനെത്തുടർന്ന് പ്രതിപക്ഷം രാജ്യസഭ വിട്ടിറങ്ങി.അതേസമയം വിമാന കമ്പനികൾ നിരക്കു ഉയർത്തുന്നതിനെതിരെ വി ശിവദാസൻ എം പി രാജ്യസഭയിൽ ആശങ്കറിയിച്ചു.കോൺഗ്രസ് നേതാവും ലോകസഭാങ്ങളായ മനീഷ് തിവാരി,കെ സുധാകരൻ ബെന്നി ബഹനാൻ.,രാജ്യസഭാ അംഗങ്ങളായ പ്രമോദ് തിവാരി,ജെബി മേത്തർ, എന്നിവരാണ് ഇന്ത്യ ചൈന അതിർത്തി സംഘർഷത്തിൽ സഭയ്ക്ക് മുന്നിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.ചർച്ച അനുവദിക്കാത്തതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ചൈന ഇന്ത്യൻ മണ്ണിൽ അതിക്രമം നടത്തുന്നുവെന്നും അതിനാൽ ഈ വിഷയത്തിൽ ഗൗരവ ചർച്ച വേണമെന്നും പ്രതിപക്ഷ നേതാവ് ഖാർഗെ ആവശ്യപ്പെട്ടു.പ്രതിപക്ഷ ആവശ്യങ്ങൾ അംഗീകരിക്കാതെ വന്നതോടെ നേതാക്കൾ സഭ വിട്ടിറങ്ങി.ഗുരുതരസ്വഭാവമുള്ള വിഷയങ്ങൾ എന്തുകൊണ്ട് ചർച്ച ചെയ്യുന്നില്ല എന്നതാണ് പ്രതിപക്ഷം ഉയർത്തുന്ന ചോദ്യം.അതേസമയം വിമാന കമ്പനികൾ നിരക്ക് ഉ യർത്തുന്നതിനെതിരെ വി ശിവദാസൻ എംപി രാജ്യസഭയിൽ ആശങ്കറിയിച്ചു.ഒരു നിയന്ത്രണവും ഇല്ലാതെ വിമാന കമ്പനികൾ സാധാരണക്കാരിൽ നിന്നും ഉയർന്ന നിരക്കാണ് ഈടാക്കുന്നതെന്നും ഈ പ്രശ്നത്തിൽ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും ശിവദാസൻ എംപി സഭയിൽ ആവശ്യപ്പെട്ടു.ഉത്സവ സീസണിൽ ആവശ്യക്കാർ ഏറെയുള്ളതിനാൽ വിമാന നിരക്ക് ഉയരുമെന്ന് വ്യോമയാന മന്ത്രി മറുപടി നൽകി. പഠാൻ വിഷയം ലോകസഭയിലുമെത്തി.സിനിമകൾ നിരോധിക്കാൻ മത രാഷ്ട്രീയ സംഘടനകൾ ആവശ്യപ്പെടുന്നത് ദൗർഭാഗ്യകരമായ സാഹചര്യമെന്ന് ബി എസ് പി നേതാവ് ഡാനിഷ് അലി സഭയിൽ ആരോപിച്ചു

Previous articleബഫർസോൺ  വിഷയം: ഉന്നതതല യോഗം നാളെ
Next articleസപ്ലൈകോ ക്രിസ്‌മസ് പുതുവത്സര ഫെയർ നാളെമുതൽ